Breaking News

പയ്യന്നൂരിലും മയ്യിലിലും ഉണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളിൽ പരിക്കേറ്റ രണ്ടു പേർ മരിച്ചു


പയ്യന്നൂർ: പയ്യന്നൂരിലും മയ്യിലിലും ഉണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളിൽ പരിക്കേറ്റ രണ്ടു പേർ മരിച്ചു. മണിയറ-പയ്യന്നൂർ റൂട്ടിലെ കൊക്കോട് ഞായറാഴ്ച വൈകുന്നേരം നാലു മണിയോടെയുണ്ടായ അപകടത്തിൽ പരിക്കേറ്റ പേരൂരിലെ ഇ. ജിഷ്ണു (27)വാണ് മരണപ്പെട്ടവരിൽ ഒരാൾ. ഇയാൾ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ കാറിടിച്ചാണ്

അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ജിഷ്ണു തിങ്കളാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് മരിച്ചത്.

കാനാ നാരായണൻ-സജിന ദമ്പതികളുടെ മകനാണ്. സഹോദരൻ സഞ്ജു.കഴിഞ്ഞയാഴ്ച മയ്യിൽ, ചെറുവത്തലമൊട്ടയിൽ ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കടൂർ, ഒറവയലിലെ പി.വി അനുരാഗ് (19)ആണ് മരണപ്പെട്ട രണ്ടാമൻ. ചികിത്സയിലിരിക്കെയാണ് മരണം. കണിയാർ വയലിലെ പി.വി ബാബു-ഒറവയലിലെ പുത്തൻപുരയിൽ കെ. ബിന ദമ്പതികളുടെ മകനാണ്. സഹോദരി അനുഷ്ക.

No comments