Breaking News

മാധ്യമ വാർത്തകളും ജനകീയ പ്രതിഷേധങ്ങളും ഫലംകണ്ടു ; പൂടംകല്ല്-ബളാൽ റോഡിന്റെ അറ്റകുറ്റപ്പണി തുടങ്ങി


രാജപുരം : ജനകീയ പ്രതിഷേധങ്ങളും സമരവും ഫലംകണ്ടു. ഒടുവിൽ പൂടംകല്ല്-ബളാൽ റോഡിന്റെ അറ്റകുറ്റപ്പണി തുടങ്ങി. അയ്യങ്കാവ് തൈവളപ്പിൽ റോഡ് പൂർണമായും തകർന്നുകിടക്കുന്ന ഭാഗത്താണ് ബുധനാഴ്ച രാവിലെമുതൽ പ്രവൃത്തി തുടങ്ങിയിരിക്കുന്നത്.

മലയോരത്തെ പ്രധാന ഗ്രാമപ്പഞ്ചായത്തുകളായ കള്ളാറിനെയും ബളാലിനെയും ബന്ധിപ്പിക്കുന്ന പുടംകല്ല്-ബളാൽ റോഡ് പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായി കിടക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി. അതുമായി ബന്ധപ്പെട്ട് മാതൃഭൂമി പലവട്ടം വാർത്ത നൽകിയിരുന്നു.

കള്ളാർ പഞ്ചായത്ത് പരിധിയിലെ അയ്യങ്കാവ് തൈവളപ്പ് മുതൽ കുട്ടിക്കാനം വരെയുള്ള ഭാഗത്താണ് വലിയതോതിൽ റോഡ് തകർന്നിരുന്നത്. കാലങ്ങളായുള്ള നാട്ടുകാരുടെ കാത്തിരിപ്പിനൊടുവിൽ അതിന്റെ അറ്റകുറ്റപ്പണിക്കാണ്

തുടക്കമായത്. പൂടംകല്ല് -ബളാൽ റോഡിൽ ബളാൽ പഞ്ചായത്തിന്റെ കീഴിൽ വരുന്ന ഭാഗത്തെ അറ്റകുറ്റപ്പണികൾ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുൻപുതന്നെ പൂർത്തിയാക്കിയിരുന്നു.

എന്നാൽ റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമരം നടത്തിയിട്ടും കള്ളാർ പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന ഭാഗത്തെ അറ്റകുറ്റപ്പണി നടത്തുന്നതിൽ അധികൃതർ മാസങ്ങളോളം അലംഭാവം തുടരുകയായിരുന്നു.

No comments