Breaking News

53 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയില്‍ ഉപ്പള സോങ്കാളിലെ ഇദ്ദീന്‍കുഞ്ഞി എന്ന ഇര്‍ഷാദി(34)നെ പൊലീസ് അറസ്റ്റു ചെയ്തു


53ഗ്രാം എം.ഡി.എം.എയുമായി ഉപ്പള സോങ്കാല്‍ ജി.എം അപ്പാര്‍ട്ട്മെന്റിലെ ഇദ്ദീന്‍കുഞ്ഞി എന്ന ഇര്‍ഷാദി(34)നെ പൊലീസ് അറസ്റ്റു ചെയ്തു. കുമ്പള, മഞ്ചേശ്വരം, ബദിയഡുക്ക, ചന്തേര സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ മയക്കുമരുന്നു കടത്ത് കേസുണ്ടെന്നു പൊലീസ് പറഞ്ഞു. വധശ്രമക്കേസും ഇയാളുടെ പേരിലുണ്ട്. ജില്ലാ പൊലീസ് മേധാവി ബി.വി വിജയഭാരത് റെഡ്ഡിക്കു ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നു എസ്.പിയുടെ സ്പെഷ്യല്‍ സ്‌ക്വാഡും കുമ്പള പൊലീസും ചേര്‍ന്നാണ് ഞായറാഴ്ച പുലര്‍ച്ചെ മയക്കു മരുന്നുമായി പ്രതിയെ പിടികൂടിയത്. അപ്പാര്‍ട്ട്മെന്റിനു താഴെ നിറുത്തിയിരുന്ന ഇര്‍ഷാദിന്റെ കെ.എല്‍ 14 എ.എഫ് 2585 സ്വിഫ്റ്റ് കാറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു എം.ഡി.എം.എ ഉണ്ടായിരുന്നത്. ഈ സമയം ഇര്‍ഷാദ് അപ്പാര്‍ട്ട്മെന്റിലായിരുന്നു. കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.


No comments