Breaking News

വെസ്റ്റ് എളേരി പഞ്ചായത്ത്‌ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ വാർഷിക പദ്ധതിയുടെ ഭാഗമായി സൗജന്യ കിഴങ്ങു വർഗ്ഗ കിറ്റ് വിതരണം ചെയ്തു


ഭീമനടി : വെസ്റ്റ് എളേരി പഞ്ചായത്ത്‌ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ വാർഷിക പദ്ധതിയുടെ ഭാഗമായി സൗജന്യ കിഴങ്ങുവർഗ്ഗ കിറ്റ് വിതരണം ചെയ്തു. പഞ്ചായത്ത്‌ സ്ഥിരം സമിതി ചെയർമാൻ എം രോഹിണി വിതരണം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം രജനി രാജീവൻ അധ്യക്ഷയായി. സ്ഥിരം സമിതി ചെയർമാൻ സിന്ധു വർഗ്ഗീസ്, പഞ്ചായത്ത് അംഗങ്ങളായ ഷീബ ഉണ്ണികൃഷ്ണൻ, ജോമോൻ മാത്യു, ഷിൻസ് ജോസഫ്, സുമിത്ര തമ്പാൻ, എ ജി സുമയ്യ എന്നിവർ സംസാരിച്ചു.

കൃഷി ഓഫീസർ വി വി രാജീവൻ സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫീസർ മോളി തോമസ് നന്ദിയും പറഞ്ഞു.

No comments