Breaking News

വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത്‌ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ പോഷകത്തോട്ടം ഒരുക്കുന്നതിനുള്ള ഉത്പാദനോപാദികൾ വിതരണം ചെയ്തു


വെസ്റ്റ് എളേരി : വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത്‌ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ പോഷകത്തോട്ടം ഒരുക്കുന്നതിനുള്ള ഉത്പാദനോപാദികൾ വിതരണം ചെയ്തു.വിതരണോത്ഘാടനം  വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ജനാർദ്ദനൻ കയനി നിർവ്വഹിച്ചു.

    ക്ഷേമ കാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. രോഹിണി മെമ്പർമാരായ ജോൺ തടത്തിപ്പറമ്പിൽ, രജനി രാജീവൻ തുടങ്ങിയവർ

ചടങ്ങിൽ സംബന്ധിച്ചു.അസിസ്റ്റന്റ് കൃഷിഓഫീസർ മോളി തോമസ് സ്വാഗതവും കൃഷി അസിസ്റ്റന്റ് സി ഷീബ നന്ദിയും പറഞ്ഞു 

No comments