Breaking News

യൂത്ത് പാർലമെൻ്റ് വിജയം: സെൻ്റ് ജൂഡ്‌സ് വിദ്യാർത്ഥികളെയും അധ്യാപകരെയും വെള്ളരിക്കുണ്ടിൽ അനുമോദിച്ചു


വെള്ളരിക്കുണ്ട്  സംസ്ഥാനതല യൂത്ത് പാർലമെൻ്റ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ വെള്ളരിക്കുണ്ട് സെൻ്റ് ജൂഡ്‌സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളെയും അധ്യാപകരെയും വെള്ളരിക്കുണ്ട് പൗരാവലി അനുമോദിച്ചു. ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച പൊതുസമ്മേളനം മുൻ പ്രതിപക്ഷ നേതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ ശ്രീ. രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ സജീവ് ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ വെരി. റവ. ഡോ. ജോൺസൺ അന്ത്യാകുളം സ്വാഗതം ആശംസിച്ചു. പ്രിൻസിപ്പാൾ ഫാ. ഡോ. സന്തോഷ് കെ. പീറ്റർ വിഷയാവതരണം നടത്തി.

സംസ്ഥാനതല മത്സരത്തിൽ ബെസ്റ്റ് പാർലമെൻ്റേറിയനായി തിരഞ്ഞെടുക്കപ്പെട്ട ഡെന റോസിനെയും, ബെസ്റ്റ് കോർഡിനേറ്ററായി തെരഞ്ഞെടുക്കപ്പെട്ട റിൻസി എബ്രാഹത്തിനെയും ചടങ്ങിൽ പ്രത്യേകമായി ആദരിച്ചു.

ബളാൽ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ലത എ., വൈസ് പ്രസിഡൻ്റ് ശ്രീ. രാജു കട്ടക്കയം, ജില്ലാ പഞ്ചായത്ത് അംഗം ബിൻസി ജെയിൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സഫീന ഫൈസൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജെസി ചാക്കോ, ഹെഡ്മാസ്റ്റർ ജോസുകുട്ടി എം.യു. എന്നിവർ ചടങ്ങിൽ സംസാരിച്ചു.

സംസ്ഥാനതല വിജയം കൈവരിച്ച വിദ്യാർത്ഥികളുടെ മികച്ച പാർലമെൻ്ററി പ്രകടനം ജനാധിപത്യ മൂല്യങ്ങളിലേക്കുള്ള അവരുടെ പ്രതിബദ്ധതയുടെ ഉദാഹരണമാണെന്നും ഈ നേട്ടം വിദ്യാഭ്യാസ മേഖലയ്ക്കും പ്രദേശത്തിനും വലിയ അഭിമാനമാണെന്നും വക്താക്കൾ അഭിപ്രായപ്പെട്ടു.

No comments