കിഴ്മാല പുതിയ സ്ഥാനം ശ്രീ പൂമാല ഭഗവതി ക്ഷേത്രത്തിൽ മാർച്ച് 17 മുതൽ 19 വരെ പുന:പ്രതിഷ്ഠ ബ്രഹ്മ കലശ മഹോത്സവം
കരിന്തളം : കീഴ്‌മാല പുതിയസ്‌ഥാനം ശ്രീ പൂമാല ഭഗവതി ക്ഷേത്രത്തിൽ മാർച്ച് 17, 18 ,19 തീയ്യതികളിൽ ക്ഷേത്രം തന്ത്രി കാളക്കാട്ടില്ലത്ത് മധു സുദനന്റെ കാർമികത്വത്തിൽ പുന: പ്രതിഷ്ഠ ബ്രഹ്മ കലശ മഹോത്സവം നടക്കുകയാണ്.
മാർച്ച് 17 രാവിലെ 10 മണിക്ക് കലവറ നിറക്കൽ ഘോഷയാത്ര പാറക്കോൽ ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ നിന്ന് പുറപ്പെടുന്നു .വൈകുന്നേരം 5 മണിക്ക് ആചാര്യവരവേൽപ്പ്.
6 ന് ക്ഷേത്ര ശില്പികളെ ആദരിക്കൽ.ആചാര്യവരണം.7 മണി മുതൽ പ്രാദേശിക കലാകാരന്മാരുടെ നൃത്തസന്ധ്യ,വിവിധ കലാപരിപാടികൾ തുടർന്ന് താന്ത്രിക കർമ്മങ്ങൾ,പൂജാദി കർമ്മങ്ങൾ, പ്രസാദപരിഗ്രഹം. പശുദാന പുണ്യാഹം.
മാർച്ച് 18 ന് രാവിലെ 10 മണിക്ക് ആചാര സംഗമം ആഘോഷക്കമ്മിറ്റി ചെയർമാൻ രാജൻ പെരിയയുടെ അധ്യക്ഷതയിൽ മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഒ കെ വാസു ഉദ്ഘാടനം ചെയ്യും.
രാത്രി 7 മണിക്ക് സാംസ്‌കാരിക സമ്മേളനത്തിൽ ക്ഷേത്രം കോയ്മ എം.സി നാരായണൻ നായർ അധ്യക്ഷതവഹിക്കും.മാനേജ്മെന്റ് സ്‌റ്റഡിസിൽ ഡോക്ടറേറ്റ് നേടിയ ഡോ: ആനക്കൈ ബാലകൃഷ്ണനെ ചടങ്ങിൽ വെച്ച് ആദരിക്കും.
8 മണിക്ക് സനീഷ് വടകര , ഇലോഷ എന്നിവർ അവതരിക്കുന്ന ഗ്രേറ്റ് മാജിക് ഷോ
മാർച്ച് 19 ന്
രാവിലെ ഗണപതി ഹോമം, പ്രസാദ പ്രതിഷ്ഠ അധിവാസം വിടർത്തി പൂജ, ബ്രഹ്‌മകലശപൂജ തുടർന്ന് പ്രതിഷ്‌ഠകർമ്മം, പീഠപ്രതിഷ്ഠ പകൽ 6. 37 മുതൽ 7. 30 വരെ തുടർന്ന് നിദ്ര കലശാഭിഷേകം, ജീവകലശാഭിഷേകം, മഹാപൂജ, പ്രസാദ വിതരണം. ഉത്സവ ആഘോഷങ്ങളുടെ ഭാഗമായി എല്ലാ ദിവസവും ഉച്ചയ്ക്കും രാത്രിയിലും അന്നദാനം ഉണ്ടായിരിക്കുന്നതാണ് .
No comments