Breaking News

കേരളത്തിലെ ആദ്യ റെയിൽ കോച്ച് റെസ്റ്റോറന്റിനുള്ള കോച്ച് പയ്യന്നൂരിലെത്തിച്ചു


തൃക്കരിപ്പൂർ : കേരളത്തിലെ ആദ്യ റെയിൽ കോച്ച് റസ്റ്ററൻറിനുള്ള കോച്ച് പയ്യന്നൂരിലെത്തിച്ചു. തൃക്കരിപ്പൂർ ഒളവറ റെയിൽവേ ഗേറ്റിനു സമീപമെത്തിച്ച എ.സി. കോച്ച് ക്രെയിനുപയോഗിച്ചാണ് പാളത്തിൽനിന്ന് പുറത്തെ ലോറിയിലേക്ക് മാറ്റിയത്.

പിന്നീട് റോഡു മാർഗമാണ് കോച്ച് പയ്യന്നൂരിലെത്തിച്ചത്. വ്യാഴാഴ്ച രാവിലെ മുതൽ വൈകിട്ട് വരെ മണിക്കൂറുകളെടുത്താണ് എ.സി. കോച്ച് പയ്യന്നൂരിലെത്തിച്ചത്. റോഡുമാർഗം എത്തിച്ചതുകൊണ്ട് ഒളവറ റെയിൽവേ ഗേറ്റ് മുതൽ പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ വരെ പലയിടത്തും ഗതാഗതക്കുരുക്കുമുണ്ടായി. പയ്യന്നൂർ റെയിൽവേ സ്റ്റേഷന് മുൻവശമാണ് പ്രത്യേക പാളത്തിൽ തീവണ്ടികോച്ച് സജ്ജീകരിക്കുക. അതിനുള്ളിൽ ഡൈനിങ്.

തീവണ്ടി കോച്ചിന്റെ സ്വാഭാവികത നിലനിർത്തിയാണ് അകത്തളം ഒരുക്കുന്നത്. കോച്ചിനരികെ പ്ലാറ്റ്ഫോം നിർമിക്കും. ഇതിലൂടെ ഹോട്ടലിലേക്ക് കയറാം. പ്ലാറ്റ്ഫോമിലിരുന്നും കഴിക്കാം.

പെരുവാമ്പയിലെ ഹരികൃഷ്ണൻ, കാനായിയിലെ സാജിദ്, സതീശൻ പയ്യന്നൂർ, ജസ്ല എന്നിവരാണ് റെയിൽ കോച്ച് റസ്റ്ററൻറിന്റെ സംരംഭകർ. ഏപ്രിൽ പകുതിയോടെ തുറക്കുന്ന കോച്ച് റസ്റ്ററൻറ് 24 മണിക്കൂറും പ്രവർത്തിക്കും.

No comments