Breaking News

പരപ്പയിൽ യുവാവിനെ മൂന്നുപേർ ചേർന്ന് ക്രൂരമായി മർദ്ദിച്ചതായി പരാതി പോലീസ് കേസ് എടുത്തു


പരപ്പ : പെരുന്നാൾ ദിനത്തിൽ പള്ളിയിലെത്തിയ യുവാവിനെ മൂന്നുപേർ ചേർന്ന് ക്രൂരമായി മർദ്ദിച്ചതായി കേസ്  പരപ്പ കല്ലാടത്ത് ഹൗസിൽ കെ.മുഹമ്മദ്കുഞ്ഞിയുടെ മകൻ കെ.റംസീർ(24)നെയാണ് മൂന്നുപേർ ചേർന്ന് മരിച്ചത്. സംഭവത്തിൽ പരപ്പയിലെ സി.എച്ച്.കുഞ്ഞബ്ദുള്ള, രജീഷ് , സലാം എന്നിവർക്കെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു.അന്യായക്കാരനെക്കുറിച്ചു കുഞ്ഞബ്ദുള്ള അപവാദം പറഞ്ഞ് നടക്കുന്ന തിനെ കുറിച്ച് ചോദിച്ചപ്പോഴാണ് പരപ്പ് ജുമാമസ്ജിദിനകത്ത് വെച്ച് മൂന്നു പേരും ചേർന്ന് തടഞ്ഞുനിർത്തി കോളറിന് പിടിച്ച് കൈകൊണ്ട് മുഖത്തടിച്ച് പരിക്കേൽപ്പിച്ചതെന്നാണ് കേസ്.

No comments