ബളാൽ പഞ്ചായത്ത് യു.ഡി.എഫ്. തെരത്തെടുപ്പ് കൺവെൻഷൻ വെള്ളരിക്കുണ്ടിൽ നടന്നു
വെള്ളരിക്കുണ്ട് :ബളാൽ പഞ്ചായത്ത് യു. ഡി. എഫ്. തെരത്തെടുപ്പ് കൺവെർഷൻ വെള്ളരിക്കുണ്ടിൽ നടന്നു..യു. ഡി. എഫ് സ്ഥാനാർത്ഥി ഷൈജി ഓട്ടപ്പള്ളിക്ക് ചരിത്ര ഭൂരിപക്ഷം നൽകാൻ കൺവെൻഷൻ തീരുമാനിച്ചു..
കർഷക കോൺഗ്രസ്സ് ജില്ലാപ്രസിഡന്റ് രാജു കട്ടക്കയം കൺ വെൻഷൻ ഉത്ഘാടനം ചെയ്തു.. കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് എം. പി. ജോസഫ് അധ്യക്ഷതവഹിച്ചു.കേരള കോൺഗ്രസ്സ് ജോസഫ് ജില്ലാ പ്രസിഡന്റ് ജെറ്റോ ജോസഫ് , മുസ്ലിം ലീഗ് പഞ്ചായത്കമ്മറ്റി പ്രസിഡന്റ് അബ്ദുൾ റഷീദ് , ഡി. സി. സി. ജനറൽ സെക്രട്ടറിമാരായ ഹരീഷ് പി. നായർ, സി. വി. ഭാവനൻ , ബളാൽ പഞ്ചായത്ത് പ്രസിഡന്റ് എ. ലത, പ്രിൻസ് പ്ലാക്കൽ, കാർഷിക വികസനബാങ്ക് പ്രസിഡന്റ് ഉമേശൻ വെളൂർ എന്നിവർ പ്രസംഗിച്ചു..
No comments