Breaking News

വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സ്റ്റുഡന്റ് പോലീസ് കേഡറ്റ് സംയുക്ത പാസ്സിങ് ഔട്ട്‌ പരേഡ് വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് എച്ച് എസ് സ്കൂൾ ഗ്രൗണ്ടിൽ നടന്നു


വെള്ളരിക്കുണ്ട് :വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സ്റ്റുഡന്റ് പോലീസ് കേഡറ്റ് സംയുക്ത പാസ്സിങ് ഔട്ട്‌ പരേഡ് വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് എച്ച് എസ്  സ്കൂൾ ഗ്രൗണ്ടിൽ നടന്നു. ജി എച്ച് എസ് എസ് പരപ്പ, ജി എച്ച് എസ് എസ് മാലോത്ത് കസബ, സെന്റ് ജൂഡ്സ് എച്ച് എസ് എസ് വെള്ളരിക്കുണ്ട് തുടങ്ങി മൂന്ന് സ്കൂളുകളിൽ നിന്നായി 120 ഓളം എസ് പി സി കുട്ടികൾ പരേഡിൽ പങ്കെടുത്തു.  രണ്ടു വർഷത്തെ കഠിനപരിശീലനത്തിന് ശേഷമാണ് ഇന്ന് സംയുക്ത പാസ്സിങ് ഔട്ട്‌ പരേഡ് നടത്തിയത്.പരേഡ് കമാ ണ്ടർ അനാമിക പി പി സെക്കന്റ്‌ ഇൻ കമാണ്ടർ ഷിയാ മരിയ എന്നിവർ നയിച്ച സെറിമോണിയൽ പരേഡ് വെള്ളരിക്കുണ്ട് പ്രദേശത്തിന് തന്നെ ഒരാവേശമായി.

പരേഡിന് ചീഫ് ഗസ്റ്റ് ആയി കാഞ്ഞങ്ങാട് എം എൽ എ ഇ ചന്ദ്രശേഖരൻ സല്യൂട്ട് സ്വീകരിച്ചു. കഠിനമായ വെയിലിനെയും അവഗണിച്ചു ആവേശത്തോടെയും അച്ചടക്കത്തോടെയുമുള്ള എസ് പി സി പരേഡ് കാണാൻ നൂറ് കണക്കിന് ആളുകൾ ഗ്രൗണ്ടിൽ എത്തിയിരുന്നു.

ചടങ്ങിന് ആശംസകളുമായി ബളാൽ പഞ്ചായത്ത് പ്രസിഡന്റ്‌ ലത എ കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ്‌ എം രാജൻ ജില്ലാ പഞ്ചായത്ത് അംഗം ബിൻസി ജെയിൻ ശ്രീ. രാജു കട്ടക്കയം,സഫീന ഫൈസൽ ശ്രീ ഷാജൻ പൈങ്ങോട്ടു, ശ്രീ ഷോബി ജോസഫ് വെള്ളരിക്കുണ്ട് SHO സതീഷ് കെ പി ,spc അഡിഷണൽ നോഡൽ ഓഫീസർ ശ്രീ തമ്പാൻ തെക്കെടത്ത്, സ്കൂൾ മാനേജർ റവർ ഡോ. ജോൺസൺ അന്ത്യകുളം, പ്രിൻസിപ്പാൾ ഡോ. സന്തോഷ്‌ കെ പീറ്റർ, ഹെഡ്മാസ്റ്റർ ജോസുകുട്ടി എം യു, GHSS പരപ്പ ഹെഡ്മിസ്ട്രെസ് ബിന്ദു ഡി, ജിഎച്ച്എസ് മാലോത്ത് കസബ ഹെഡ്മിസ്ട്രസ്  ലീജ കെ വി എന്നിവർ സംബന്ധിച്ചു.

No comments