അര്‍ദ്ധരാത്രി കക്കൂസ് മാലിന്യം തള്ളിയ വാഹനം അമ്പലത്തറ പോലീസ് പിടിച്ചെടുത്തു
അമ്പലത്തറ : അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിലെ ഇരിയ പൂണൂർ എന്ന സ്ഥലത്ത് നാരായണൻ എന്നവരുടെ പറമ്പിൽ ഏതോ സാമൂഹ്യ ദ്രോഹികൾ കക്കൂസ് മാലിന്യം തള്ളിയ പരാതിയിൽ സമയോചിതമായി അമ്പലത്തറ പോലീസ് അന്വേഷണം നടത്തി പ്രതിയെയും വാഹനത്തെയും കണ്ടെത്തി ആവശ്യമായ നിയമ നടപടി സ്വീകരിച്ചു. ഇരിയ പൂണൂരിലെ നാരായണന്റെ പറമ്പിലാണ് അർദ്ധ രാത്രി ഏതോ ഒരു വാഹനം കക്കൂസ് മാലിന്യം തള്ളിയത് . തുടർന്ന് കിണറിലെ വെള്ളത്തിൽ കക്കൂസ് മാലിന്യം കലർന്ന് വെള്ളം ഉപയോഗ ശൂന്യമായിട്ടുള്ളതുമായി. സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ ഷാജു സി യുടെ നിർദേശ പ്രകാരം സ്റ്റേഷൻ പിആർഒ വിനോദ് കോടോത്തും സംഘവും അന്വേഷിച്ച് സ്ഥലത്തുള്ള സിസിടിവി ക്യാമറകളും മറ്റും പരിശോധിച്ചതിൽ കെ എൽ 64 ഡി 9031 എന്ന നമ്പർ ഉള്ള ടാങ്കർ ലോറിയിലാണ് മാലിന്യം കൊണ്ടുവന്ന് തള്ളിയിട്ടുള്ളത് എന്ന് വ്യക്തമായിട്ടുള്ളത് . മഞ്ചേശ്വരം ഏ വൺ ടാങ്കേഴ്സ് എന്ന സ്ഥാപനത്തിലെ ഉടമസ്ഥനെ വിളിച്ചുവരുത്തി വാഹനം സഹിതം പഞ്ചായത്ത് അധികൃതർക്ക് കൈമാറിയിട്ടുള്ളത് പഞ്ചായത്ത് 50000 രൂപ കൊടുക്കുന്നതിന് നോട്ടീസ് നൽകിയിട്ടുള്ളത് പരാതിക്കാരനെ മതിയായ നഷ്ടപരിഹാരം നൽകിയിട്ടുള്ളതും കിണർ വൃത്തിയാക്കി നൽകാമെന്ന് എതിർകക്ഷികൾ ഉറപ്പുനൽകിയിട്ടുള്ളതുമാണ്.
No comments