പനത്തടി മണ്ഡലം കോൺഗ്രസ് പ്രസിഡന്റായി എം ജയകുമാർ ചുമതലയേറ്റു.
പാണത്തൂർ: പനത്തടി മണ്ഡലം കോൺഗ്രസ് പ്രസിഡന്റായി എം ജയകുമാർ ചുമതലയേറ്റു. കോളിച്ചാൽ രാജീവ് ഭവനിൽ വച്ചു നടന്ന അദ്ധ്യക്ഷ പദവി ഏറ്റെടുക്കൽ സമ്മേളനം ഡി സി സി പ്രസിഡന്റ് പി കെ ഫൈസൽ ഉദ്ഘാടനം ചെയ്തു. കെ.ജെ ജെയിംസ് അദ്ധ്യക്ഷത വഹിച്ചു. ഡി സി സി വൈസ് പ്രസിഡന്റ് ബി പി പ്രദീപ് കുമാർ, ജനറൽ സെക്രട്ടറിമാരായ എം സി പ്രഭാകരൻ, പി വി സുരേഷ്, ബളാൽ ബ്ലോക്ക് പ്രസിഡണ്ട് മധുസൂദനൻ ബാലൂർ, കള്ളാർ മണ്ഡലം പ്രസിഡണ്ട് സന്തോഷ് വി ചാക്കോ, കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ജോണി തോലമ്പുഴ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മാരായ രതീഷ് കാട്ടുമാടം, വിനോദ് കപ്പിത്താൻ, ആർഎസ്പി ജില്ലാ കമ്മിറ്റിയംഗം കൂക്കൾ ബാലകൃഷ്ണൻ , മുസ്ലിം ലീഗ് പനത്തടി പഞ്ചായത്ത് പ്രസിഡണ്ട് എം ബി ഇബ്രാഹിം, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സുപ്രിയ അജിത്ത്, കള്ളാർ മുൻ പഞ്ചായത്ത് പ്രസിഡണ്ട് എച്ച് വിഘ്നേശ്വര ഭട്ട്, ബ്ലോക്ക് ഭാരവാഹികളായ എസ്. മധുസൂദനൻ, രാജീവ് തോമസ്, സണ്ണി ഇലവുങ്കൽ, എം എം തോമസ്, വി ഡി ജോഷി, സന്തു, പഞ്ചായത്തംഗങ്ങളായ എൻ വിൻസെന്റ്, റീന തോമസ്,എ ബിജി, കെ രാധിക,യൂത്ത് കോൺഗ്രസ് പനത്തടി മണ്ഡലം പ്രസിഡണ്ട് പിസി അജീഷ് കോളിച്ചാൽ, ജോസ് പുളിക്കൽ, വി ഡി തോമസ്, പി എം ബാബു, ദേവിക ബി നായർ ,എം ജയകുമാർ എന്നിവർ സംസാരിച്ചു.
No comments