Breaking News

കിനാനൂർ -കരിന്തളം തലയടുക്കത്ത് ജനകീയ പ്രക്ഷോഭത്തിന്റെ ഫലമായി നിർത്തിവെച്ചിരുന്ന അനധികൃത ഖനനം അധികൃതരുടെ ഒത്താശയോടെ പുനരാരംഭിച്ചത് നിർത്തിവെച്ചില്ലെങ്കിൽ ശക്തമായ ജനകീയസമരം ആരംഭിക്കുമെന്ന് ബി ജെ പി


കിനാനൂർ -കരിന്തളം പഞ്ചായത്തിൽ തലയടുക്കത്ത് ജനകീയ പ്രക്ഷോഭത്തിന്റെ ഫലമായി നിർത്തിവെച്ചിരുന്ന അനധികൃത ഖനനം വർഷങ്ങൾക്ക് ശേഷം അധികൃതരുടെ ഒത്താശയോടെ പുനരാരംഭിച്ചു. മാസങ്ങളോളം നീണ്ടു നിന്നിരുന്ന സമരത്തിന്റെ ഭാഗമായി നടന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ ഇനി ഖനനവുമായി ബന്ധപ്പെട്ട യാതൊരു പ്രവർത്തനവും പ്രസ്തുത പ്രദേശത്ത് നടക്കില്ലെന്ന ഉറപ്പോടെയാണ് സമരം അവസാനിപ്പിച്ചത്. നാട്ടുകാർക്ക് നൽകിയ ഉറപ്പുകൾ  കാറ്റിൽപറത്തി,ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് മൂന്ന് ലോറി ഖനനവസ്തുക്കൾ അവിടെ നിന്നും കടത്തിക്കൊണ്ട് പോയിരിക്കുകയാണ്. നാടിനും നാട്ടുകാർക്കും ഭീഷണിയായ ഈ പ്രവർത്തനം എത്രയും പെട്ടെന്ന് നിർത്തിവെക്കണം. അല്ലാത്ത പക്ഷം ജനകീയ സമരത്തിന് നേതൃത്വം കൊടുക്കുവാൻ ഭാരതീയ ജനതാ പാർട്ടി ശക്തമായി മുന്നോട്ടു വരുമെന്ന് ഭാരവാഹികൾ അറിയിച്ചു. തുടർന്നുണ്ടാകുന്ന മുഴുവൻ ഭവിഷ്യത്തുക്കൾക്കും ഉത്തരവാദിത്തം കമ്പനിക്കും കേരള സർക്കാരിനും മാത്രമായിരിക്കുംമെന്നും

ബിജെപി കിനാനൂർ കരിന്തളം പഞ്ചായത്ത് കമ്മിറ്റി ഓർമിപ്പിച്ചു. പഞ്ചായത്ത് കമ്മറ്റി യോഗം  മണ്ഡലം ജനറൽ സെക്രട്ടറി ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. പ്രമോദ് വർണ്ണം അധ്യക്ഷത വഹിച്ചു ചന്ദ്രൻ പൈക്ക, മധുവട്ടിപ്പുന്ന ,വി .സി പത്മനാഭൻ ,രാമകൃഷ്ണൻ ഇന്ദുലേഖ കരിന്തളം ബിരിക്കുളം .തുടങ്ങിയവർ സംസാരിച്ചു .ജനറൽ സെക്രട്ടറി വിനോദ് തലയടുക്കം സ്വാഗതവും അജയൻ കാട്ടിപ്പൊയിൽ നന്ദിയും പറഞ്ഞു.

No comments