Breaking News

കോളിച്ചാൽ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പാണത്തൂരിൽ ലയൺസ് ക്ലബ്ബ് രൂപീകരിച്ചു


പാണത്തൂർ :കോളിച്ചാൽ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പാണത്തൂരിൽ ലയൺസ് ക്ലബ്ബ് രൂപീകരിച്ചു കോളിച്ചാൽ, ലയൺസ് ക്ലബ്‌ പ്രസിഡന്റ് സി ഒ ജോസിന്റെ അധ്യക്ഷതയിൽ ലയൺസ്, ഡിസ്ട്രിക്റ്റ്, ഗവർണർ *രവി ഗുപ്ത* ഉദ്ഘാടനം ചെയ്തു. വൈസ് ഗവർണർ ടൈറ്റസ് തോമസ്  പുതുതായി ലയൺസ് ക്ലബ്ബിലേക്ക് വന്ന അംഗങ്ങൾക്ക്  സത്യപ്രതിജ്ഞ ചടങ്ങ് നടത്തി, അംഗത്വം നൽകി. ഡിസ്ട്രിക്ട് അഡ്വൈസർ കെ ഗോപി ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി. ചടങ്ങിൽ എക്സിക്യൂട്ടീവ് സെക്രട്ടറി മിസ്സിസ് റീജ ഗുപ്ത,  കാസറഗോഡ് ജില്ലാ സെക്രട്ടറി വി വേണുഗോപാൽ, റീജിയൻ ചെയർപേർസൻ പി കുഞ്ഞികൃഷ്ണൻ നായർ, സോൺ ചെയർപേർസൻ എം എൻ രാജീവൻ എന്നിവർ സംസാരിച്ചു. എക്സ്റ്റൻഷൻ കമ്മിറ്റി ചെയർമാൻ വിനോദ് കുമാർ സ്വാഗതവും പാണത്തൂർ സെക്രട്ടറി സജിമോൻ നന്ദിയും പറഞ്ഞു. യോഗത്തിൽ നിയുക്ത പ്രസിഡന്റ് ലയൺ സുനിൽകുമാർ പി എൻ ഒരു വർഷക്കാലത്തെ ക്ലബ്ബിന്റെ നയ പ്രഖ്യാപനവും നടത്തി 

ഭാരവാഹികൾ :

സുനിൽകുമാർ പി എൻ(പ്രസി)
സജിമോൻ കെ ജി (സെക്രട്ടറി )
ഡോൺ ജോസഫ് (ട്രഷറർ )
അജി ജോസഫ്, ജോയി സിറിയക്ക് (വൈ പ്രസി)
മാട്ടി ഫിലിപ്പ് മത്തായി ( സർവ്വീസ് കമ്മിറ്റി ചെയർ പേർസൻ ) ഡോ എമിൽ ബേബി (മെമ്പർഷിപ്പ് കമ്മിറ്റി ചെയർപേർസൻ )
ഷംസുദീൻ (മാർക്കറ്റിഗ് ആന്റ് പി ആർ )
സുരേഷ് കെ ( ടേമർ)
അബ്ദുൾ അസീസ് (ടേൽ ട്വിസ്റ്റർ) രാമചന്ദ്ര സരലായ, ജയിംസ് എം എ (ഡയരക്ടർമാർ )

No comments