Breaking News

33 വർഷത്തെ അധ്യാപന ജീവിതത്തിന് വിരാമമിട്ട് ശുഭ ടീച്ചർ ദുർഗയുടെ പടിയിറങ്ങുന്നു

കാഞ്ഞങ്ങാട്: കലാ-സാഹിത്യം- അഭിനയം-സംഗീതം സി പി ശുഭ എന്ന അധ്യാപികയ്ക്ക് വഴങ്ങാത്ത മേഖലകൾ കുറവാണ്. അറിയപ്പെടുന്ന ആക്ടിവിസ്റ്റ് കൂടിയാണ് ടീച്ചർ. സ്ത്രീകൾക്ക് വേണ്ടി സംസാരിക്കുമ്പോഴും ലിംഗവിവേചനമില്ലാത്ത തുല്യത എന്നതാണ് ടീച്ചറുടെ പക്ഷം.
വിനു വേലാശ്വരം എന്ന വ്യക്തിയെ കവിയായി ഉയർത്തി കൊണ്ട് വന്നതിൽ ടീച്ചർ വഹിച്ച പങ്ക് ചെറുതല്ല

1992 മുതൽ 34 വർഷമായി കാഞ്ഞങ്ങാട് ദുർഗ്ഗാ ഹയർ സെക്കൻഡറി സ്കൂളിൽ അദ്ധ്യാപികയായി പ്രവർത്തിച്ചു വരുന്നു.

ജനനം - 1970 ജൂലൈ 13, കണ്ണൂർ ജില്ലയിലെ അന്നൂരിൽ.


ശുഭ ടീച്ചർ കൈവച്ച മേഖലകളിൽ ഒന്ന് കണ്ണോടിക്കാം

* മഹാകവി പി സ്മാരക സമിതി വൈസ് പ്രസിഡണ്ട്.
* വിദ്വാൻ പി.കേളു നായർ സ്മാരക ട്രസ്റ്റ് ഭരണസമിതി അംഗം.
*  തിയേറ്റർ ഗ്രൂപ്പ് കാഞ്ഞങ്ങാടിന്റെ ഭരണസമിതി അംഗം.
* 'നന്മമരം' ചാരിറ്റബിൾ സൊസൈറ്റി  കാഞ്ഞങ്ങാടിന്റെ ഉപദേശക സമിതി അംഗം.
* 'നമ്മള് ' കാഞ്ഞങ്ങാടിന്റെ നിർവാഹക സമിതി അംഗം.
* 'സിൽവർ സ്ക്രീൻ' ഫിലിം സൊസൈറ്റി കാഞ്ഞങ്ങാടിന്റെ നിർവാഹക സമിതിയംഗം തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തനം.

കവിത, കഥ, ലേഖനങ്ങൾ, പഠനങ്ങൾ എന്നിവ എഴുതി വരുന്നു. ഇപ്പോൾ നോവലിന്റെ പണിപ്പുരയിലാണ്.

മൂന്ന് കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകൃതം.

1. *അത്ര വിശാലമല്ല കിണർ* (ഡിസംബർ ബുക്സ് )
2. *ഖലൂരിക* (ഡിസംബർ ബുക്സ്)
3. *വാക്ക് വീണ് മരണപ്പെട്ടവർ* (പുസ്തകവണ്ടി)

* രാജ്മോഹൻ നീലേശ്വരം എഴുതി, വി.ശശി സംവിധാനം ചെയ്ത, 'ഹൃദയത്തിലേക്കൊരു ചക്രം' എന്ന നാടകത്തിന് ലോകമലയാള ശബ്ദ നാടകോത്സവത്തിൽ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
* കേരള സാംസ്ക്കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ, മികച്ച കലാപ്രവർത്തനത്തിനുള്ള, കാസർഗോഡ് ജില്ലാപഞ്ചായത്തിന്റെ 2024-ലെ  'സമം' അവാർഡ്  ലഭിച്ചിട്ടുണ്ട്.
* WMHC-യുടെ മദേഴ്സ് അവാർഡ് 2024-ൽ ലഭിച്ചിട്ടുണ്ട്.
* സ്വാതന്ത്ര്യസമര സേനാനി ടി.എം.കെ വിഷ്ണു നമ്പീശൻ മാസ്റ്റർ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ 2024-ലെ അദ്ധ്യാപക അവാർഡ് ലഭിച്ചിട്ടുണ്ട്.

*സിനിമകൾ:*

*  രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ 
      ന്നാ താൻ കേസ്  കൊട്
*  വിനു കോളിച്ചാലിന്റെ സർക്കാസ്
* ഫഹദ് നന്ദു - ഉത്സവ് രാജീവ് എന്നിവരുടെ * .ഡിജിറ്റൽ വില്ലേജ്
* ടി.വി രഞ്ജിത്ത് - നിസാം റാവുത്തർ എന്നിവരുടെ, ഒരു ഭാരത സർക്കാർ ഉല്പന്നം
* സിദ്ദിഖ് സാർ തുടങ്ങി വച്ച, നൗഷാദിന്റെ,
       പൊറാട്ട് നാടകം
* ഇ.എം.അഷ്റഫിന്റെ * .മോണിക്ക ഒരു AI സ്റ്റോറി
* ലിജുവിന്റെ അൻപോട് കൺമണി*.
* എം.മോഹൻ സാറിന്റെ,
     ഒരു ജാതി ജാതകം.

സെന്ന ഹെഗ്ഡേ സംവിധാനം ചെയ്ത *A-വിഹിതം
* ഗോപി കുറ്റിക്കോലിന്റെ   പച്ചത്തെയ്യം

*റിലീസാവാൻ ഉള്ളത്:*
* പ്രിയനന്ദനൻ സംവിധാനം ചെയ്യുന്ന  'ഏഴു നിറമുള്ള സ്വപ്നങ്ങൾ'
* അജയ് പ്രസീദ് സംവിധാനം ചെയ്യുന്ന മാവില-തുളു ഭാഷാ സിനിമയായ കല്ലളൻ

*ഷോർട് ഫിലിംസ്:*

* വിനു കോളിച്ചാലിന്റെ മേരി
* ചന്ദ്രു വെളളരിക്കുണ്ടിന്റെ വധു വരിക്കപ്ലാവ്
* ഹരിമുരളി ഉണ്ണിക്കൃഷ്ണന്റെ മാർച്ച് 31
* കൂടാതെ MyG, കല്ലറക്കൽ, ജ്യോതി മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയവയുടെ പരസ്യചിത്രങ്ങൾ

ഭർത്താവ്
കെ.വി. സുരേന്ദ്രൻ, മലബാർ ദേവസ്വം ബോർഡ് കണ്ണൂർ - കാസർഗോഡ് ജില്ലാ ചെയർമാൻ.

നിരഞ്ജന സുരേന്ദ്രൻ അർക്ക് ഫൗണ്ടേഷൻ ഫോർ ആർട്ട്സിൽ
ആർക്കേവിസ്റ്റ് ഏന്റ് റിസേർച്ചർ ആയി വർക്ക് ചെയ്യുന്നു. കൂടാതെ ആർട്ട് ഹിസ്റ്റോറിയർ, ക്യൂറേറ്റർ, ആർട്ട് റൈറ്റർ കൂടിയാണ്.
പാർട്ട്ണർ - വി.ദിവാകർ (ആർട്ട് ക്യൂറേറ്റർ, ടീച്ചർ, ആർട്ട് ക്രിട്ടിക്ക് ആയി വർക്ക് ചെയ്യുന്നു.)

നവനീത സുരേന്ദ്രൻ
ദ എർത്ത് സ്ക്കൂളിൽ അഞ്ച് വർഷമായി അദ്ധ്യാപികയായി ജോലി ചെയ്യുന്നു.
തീയറ്റർ ടീച്ചറും, ഏർളി ചൈൽഡ്ഹുഡ് എജുക്കേറ്ററും കൂടിയാണ്.
പാർട്ട്ണർ - ശിവകൃഷ്ണൻ ത്രിദീപ്.( അമേഡിയൂസ് എയർലൈൻസ് ഐ.ടി. ഗ്രൂപ്പിൽ പ്രോഡക്ട് ഓണർ ആയി വർക്ക് ചെയ്യുന്നു.)
അച്ഛൻ:  പരേതനായ പത്മനാഭ പൊതുവാൾ.(മാതൃഭൂമി പയ്യന്നൂർ ലേഖകനും, ഏജന്റും ആയിരുന്നു )
അമ്മ: പരേതയായ സി.പി. രാധ (എക്സ് മുൻസിപ്പൽ കൗൺസിലർ )

No comments