Breaking News

എ ഡി പ്രസാദിന്റെ ഓർമകളിൽ വിതുമ്പി കോളംകുളത്ത് സർവക്ഷി അനുശോചന യോഗം നടന്നു


കോളംകുളം : കിനാനൂർ കരിന്തളം പഞ്ചായത്തിലെ  കമ്മ്യൂണിസ്റ് പാർട്ടിയിലെയും പുരോഗമന പ്രസ്ഥാങ്ങളുടെയും പ്രധാന നേതാക്കളിൽ ഒരാളായ  എ ഡി പ്രസാദിന്റെ അകാലത്തിൽ ഉള്ള വിടപറയിലിൽ സങ്കടകടലായി മാറിയ കോളംകുളത്ത് അദ്ദേഹത്തിന്റെ ഊർജസ്വലമായ ഓർമകൾ ഉണർത്തികൊണ്ട് സർവകക്ഷി അനുശോചന യോഗം നടന്നു. ബിരിക്കുളത്തേ രാഷ്ട്രിയ കലാ സാംസ്‌കാരിക മേഖലയിൽ നേടുംതുണായി നിന്ന പ്രിയ നേതാവിന്റെ അനുസ്മരണ യോഗത്തിൽ നുറു കണക്കിന് ആളുകൾ പങ്കെടുത്തു. സി പി ഐ എം  നിലേശ്വരം ഏരിയ സെക്രട്ടറി രാജൻ ഉൽഘടനം ചെയ്ത പരുപാടിയിൽ പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം പറക്കോൽ രാജൻ, കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട്‌ എം രാജൻ എന്നിവരും വിവിധ രാഷ്ട്രിയ, പുരോഗമന, സാംസ്‌കാരിക പ്രസ്ഥാനങ്ങളുടെയും  നേതാക്കാരും നാട്ടുകാരും പങ്കെടുത്തു.നിലവിൽ സി പി ഐ എം പുലയനടുക്കം ബ്രാഞ്ച് സെക്രടറിയും  കരിന്തളം സഹകരണ ബാങ്ക് ജീവനക്കാരനുമായിരുന്ന  എ ഡി പ്രസാദ്, കോളംകുളം ഇ എം എസ് വായനശാല, റെഡ് സ്റ്റാർ ക്ലബ്‌,സി ഐ റ്റി യൂ ഹെഡ് ലോഡ് വർക്കേഴ്സ് യൂണിയൻ, ഡി വൈ എഫ് ഐ തുടങ്ങി നിരവധി രാഷ്ട്രിയ, പുരോഗമന പ്രസ്ഥാങ്ങളുടെയും കലാ സാംസ്‌കാരിക സംഘടനകളുടെയും ഭാരവാഹിആയിരുന്ന എ ഡി പ്രസാദ് നാടിന്റെ ഏതൊരു പ്രവർത്തങ്ങളിലും  മുൻപന്തയിൽ നയിച്ച ആളായിരുന്നു. കല്യാണ, മരണ വീടുകളിലും കലാ സാംസ്‌കാരിക പരുപാടിയിലും നിറ സാന്നിധ്യം ആയിരുന്ന പ്രസാദിന്റെ അകാലത്തിൽ ഉള്ള വേർപാട് അദ്ദേഹത്തിന്റെ സാഹപ്രവർത്തകരിൽ പലർക്കും വിശ്വസിക്കാൻ പോലും ഇതുവരെയും പറ്റിയിട്ടില്ല.  കക്ഷി രാഷ്ട്രിയ ജാതി മത കാഴ്ചപ്പാടുകൾക്ക് അപ്പുറം അത്രമേൽ എല്ലാവർക്കും സ്വികാര്യൻ ആയിരുന്നു പ്രസാദ്.

No comments