ജിഎച്ച്എസ്എസ് മാലോത്ത് കസബയിൽ വൈവിധ്യ സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായി വിജയോത്സവം സംഘടിപ്പിച്ചു
മാലോത്ത് : ജിഎച്ച്എസ്എസ് മാലോത്ത് കസബയിൽ വൈവിധ്യ സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായി വിജയോത്സവം സംഘടിപ്പിച്ചു. സ്കൂൾ പിടിഎ വൈസ് പ്രസിഡന്റ് ജാനു നാരായണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ബിൻസി ജയൻ ഉദ്ഘാടനം നിർവഹിച്ചു. ചിറ്റാരിക്കാൽ ബി ആർ സി ,ബി പി സി ഷൈജു സി, കോഡിനേറ്റർ സുജി ഇ ടീ, സ്കൂൾ എച്ച് എം ലീജ കെ വി, സ്കൂൾ എസ് എം സി ചെയർമാൻ അരൂപ് സി സി,രജനി എൻ ആർ, മുതലായവർ സംസാരിച്ചു. എൽ പി, യു പി, എച്ച് എസ് വിഭാഗങ്ങളിൽ നിന്നായി 90 ഓളം കുട്ടികളും രക്ഷാകർത്താക്കളും അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു. അധ്യാപകരായ മേരിക്കുട്ടി സെബാസ്റ്റ്യൻ ,സ്മിത കെ, രജനി എൻ ആർ എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു.
No comments