Breaking News

ഹരിത വിദ്യാലയം റിയാലിറ്റി ഷോ വിജയികളായ ‌ ചായോത്ത് ഗവ.ഹയർസെക്കണ്ടറി സ്കൂൾ ടീമിന് സ്വീകരണം നൽകി.


 നീലേശ്വരം: ഇന്ത്യയിലെ തന്നെ ആദ്യത്തെ വിദ്യാഭ്യാസ റിയാലിറ്റി ഷോ ആയ കൈറ്റ് വിക്റ്റേഴ്സിന്റെ 'ഹരിത വിദ്യാലയം' റിയാലിറ്റി ഷോയിലെ  ഗ്രാൻഡ്ഫിനാലെ യിൽ പങ്കെടുത്ത് വിജയികളായി എത്തിയ ടീമിന് സ്വീകരണം നൽകി. ചായോത്ത് ഗവ.ഹയർസെക്കണ്ടറി സ്കൂൾ ടീമിനാണ്  സ്വീകരണം നൽകിയത്.  എൻ.സി.സി., എസ്.പി.സി തുടങ്ങിയ  യൂണിഫോം സേനകൾ വാദ്യമേളഘോഷത്തോടെ കുട്ടികളെ സ്കൂൾ ഓഡിറ്റോറിയത്തിലേക്ക് ആനയിച്ചു.    കാസർഗോഡ് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം മനു ഉപഹാര വിതരണവും ഉദ്ഘാടനവും നിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ് പി.മനോഹരൻ അധ്യക്ഷനായി. സ്കൂൾ പ്രിൻസിപ്പൽ  സീമ  എം, ഗ്രാമപഞ്ചായ ആംഗം കെ. ധന്യ, മദർ പിടിഎ പ്രസിഡണ്ട്  ധന്യ , രാജേഷ് ചേമ്പേന,  സുനിൽകുമാർ ഇ വി, മാസ്റ്റർ അശ്വഘോഷ്  സി ആർ തുടങ്ങിയവർ സംസാരിച്ചു.

പ്രധാനാധ്യാപകൻ  എം.സുനിൽ കുമാർ സ്വാഗതവും സീനിയർ അസിസ്റ്റന്റ് സുകുമാരൻ പി വി നന്ദിയും  പറഞ്ഞു.

No comments