Breaking News

ഭക്ഷണം കഴിച്ചു ഉറങ്ങാൻ കിടന്ന യുവാവ് മരിച്ചു.


കാസർകോട്: ഭക്ഷണം കഴിച്ചു ഉറങ്ങാൻ കിടന്ന യുവാവ് മരിച്ചു. ബദിയഡുക്കയിലെ പ്രമുഖ ബേക്കറി വ്യാപാരിയായ രവീന്ദ്ര കാമത്തിന്റെ മകൻ രാഘവേന്ദ്ര കാമത്ത് (29)ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നു പറയുന്നു. രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നതായിരുന്നു. രാവിലെ എഴുന്നേറ്റില്ല. തുടർന്ന് ഡോക്ടർ വീട്ടിൽ എത്തി നടത്തിയ പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്. മാതാവ്: മംഗളകാമത്ത്. സഹോദരി: നാഗ്രശ്രീ കാമത്ത്.

No comments