വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ യുവതി കുഴഞ്ഞു വീണ് മരിച്ചു
കാസർകോട്: ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ യുവതി കുഴഞ്ഞു വീണ് മരിച്ചു. കാസർകോട് കറന്തക്കാട്ടെ ആർ.വിജയ (47 ) ആണ് മരിച്ചത്. കാസർകോട് കോ - ഓപ്പറേറ്റീവ് മാർക്കറ്റിങ് സൊസൈറ്റിക്ക് കീഴിൽ മല്ലികാർജുന ക്ഷേത്രത്തിന് സമീപമുള്ള സൂപ്പർ ബസാറിൽ കഴിഞ്ഞ മൂന്ന് വർഷത്തോളമായി സഹായിയായി പ്രവർത്തിച്ച് വരികയായിരുന്നു. കാസർകോട് ഉമ ആസ്പത്രിക്ക് സമീപമുള്ള വാടക ക്വാർട്ടേഴ്സിലായിരുന്നു താമസം. ഇന്നലെ വൈകിട്ട് കടയിൽ നിന്ന് ക്വാർട്ടേഴ്സിലേക്ക് നടന്ന് പോകുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം ഇന്ന് രാവിലെ 9.30 ന് കറന്തക്കാട്ടെ വീട്ടിലേക്ക് കൊണ്ട് വരും. ഭർത്താവ് : കെ.ഉദയ. മക്കൾ: ഗീതിക , പ്രിയ (ഇരുവരും വിദ്യാർത്ഥിനികൾ).
No comments