ആൾമാറാട്ടം നടത്തി പരീക്ഷയെഴുതിയതായി പരാതി കുമ്പള പൊലീസ് യുവാവിനെ അറസ്റ്റു ചെയ്തു
കാസർകോട്: ആൾമാറാട്ടം നടത്തി പരീക്ഷയെഴുതിയതായി പരാതി. മൊഗ്രാൽ ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ വി.എസ് ബിനിയുടെ പരാതിയിൽ കേസെടുത്ത കുമ്പള പൊലീസ് ആൾമാറാട്ടക്കാരനെ അറസ്റ്റു ചെയ്തു. ബംബ്രാണ, അഡ്യത്തടുക്കയിലെ മുഹമ്മദ് മുക്താറി(20)നെയാണ് കുമ്പള പൊലീസ് ഇൻസ്പെക്ടർ ബൈജു കെ. ജോസ്, എസ്ഐ അനന്തകൃഷ്ണൻ ആർ മേനോൻ എന്നിവർ ചേർന്ന് അറസ്റ്റു വിദ്യാർത്ഥിക്കെതിരെയും കേസെടുത്തിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചക്ക് ശേഷം നടന്ന കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷയിൽ ആണ് ആൾമാറാട്ടം നടത്തിയത്. പരീക്ഷയെഴുതേണ്ടിയിരുന്ന കുട്ടിയുടെ അറിവോടെ ആൾമാറാട്ടം നടത്തിയെന്നാണ് കുമ്പള പൊലീസ് രജിസ്റ്റർ ചെയ്ത കേസ്
No comments