Breaking News

അമേരക്കയിലെ മിസൂറിയിൽ നടക്കുന്ന വേക്സ് റോബോട്ടിക്സ് വേൾഡ് ചാമ്പ്യൻഷിപ്പിൽ മൽസരിക്കാനൊരുങ്ങി സാൻവി പട്നായിക്


കാഞ്ഞങ്ങാട്: അമേരിക്കയിലെ മിസൂറിയിൽ നടക്കുന്ന 2026 വേക്സ് റോബോട്ടിക്ക്സ് വേൾഡ് ചാമ്പ്യൻഷിപ്പിലേക്ക് മൽസരിക്കാൻ സാൻവി പട്നായക് തെരഞ്ഞെടുക്കപ്പെട്ടു.

ഫെബ്രവരി 27-28 എന്നീ ദിവസങ്ങളിൽ അരിസോണയിൽ വെച്ച് നടന്ന ജൂനിയർ ഹൈ വിഭാഗത്തിലേക്കുള്ള  സംസ്ഥാന തല മൽസരങ്ങളിൽ മിന്നുന്ന വിജയം കരസ്ഥമാക്കിയാണ് തെരഞ്ഞെടുക്കപ്പെട്ട ടീമിൽ സാൻവി ഇടം പിടിച്ചത്.ബോഗിൾ ജൂനിയർ ഹൈസ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്.

അരിസോണയിൽ താമസിക്കുന്ന ശ്രുതിയുടെയും സതീഷ് പട്നായകിന്റെയും മകളാണ് സാൻവി പട്നായക്.

2026 വി ഇ എക്സ് റോബോട്ടിക് വേൾഡ് ചാമ്പ്യൻ ഷിപ്പ് ഏപ്രിൽ 21 മുതൽ ഏപ്രിൽ 30 വരെ  മിസോറിയിലെ സെന്റ് ലൂയിസിലുള്ള അമേരിക്കാസ് സെന്റർ കൺവെൻഷൻ കോംപ്ലക്സിൽ ചാമ്പ്യൻഷിപ്പ് നടക്കും.

500 ഓളം സ്കൂളുകൾ പങ്കെടുക്കുന്ന മൽസരമാണ് നടക്കുന്നത്.


കാഞ്ഞങ്ങാടിന് സമീപം മാവുങ്കാലിൽ താമസിക്കുന്ന കരിപ്പോടി വിജയലക്ഷ്മിയുടെയും റിട്ട:കൃഷി ഓഫീസർ കെ.പി.കരുണാകൻ ദമ്പതികളുടെ പേരക്കുട്ടിയാണ് സാൻവി പട്നായക്.

No comments