Breaking News

പരപ്പ ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ടാറിംഗ് ചെയ്ത കോടോം - കുയ്യങ്ങാട് റോഡ് നാടിന് സമർപ്പിച്ചു


കോടോം : പരപ്പ ബ്ലോക്ക് പഞ്ചായത്ത് 2025- 26 സാമ്പത്തിക വർഷം പദ്ധതിയിൽ ഉൾപ്പെടുത്തി ടാറിങ് പ്രവർത്തി  പൂർത്തിയാക്കിയ കോടോം - കുയ്യങ്ങാട് റോഡ് നാടിന് സമർപ്പിച്ചു

പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.പി ഗോവിന്ദൻ (1- വാർഡ് കൺവീനർ) സ്വാഗതം പറഞ്ഞു.സന്ധ്യ പി.സി (1- വാർഡ് മെമ്പർ, കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ) അധ്യക്ഷത വഹിച്ചു

സാനിധ്യം: സിനു കുര്യക്കോസ് (പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ)അജീഷ് പി.എൻ ( 2-വാർഡ് മെമ്പർ) ശ്രീജ പി (മുൻ പ്രസിഡണ്ട്, കോടോം ബേളൂർ ഗ്രാമപഞ്ചായത്ത്) ശ്രീലത പി വി (മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ) കുഞ്ഞികൃഷ്ണൻ പി (മുൻ 3- വാർഡ് മെമ്പർ)

ടി കെ നാരായണൻ (2- വാർഡ് കൺവീനർ) കൃഷ്ണപ്രസാദ് (പൊതുപ്രവർത്തകൻ) തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഏ പവിത്രൻ നന്ദി പറഞ്ഞു.

No comments