Breaking News

പൊതുവിദ്യാഭ്യാസ വകുപ്പും , ഡയറ്റ് കാസറഗോഡും സംയുക്തമായി ബളാൽ ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ സരണി 2025 സെമിനാറും മികവ് പ്രദർശനവും നടത്തി


വെള്ളരിക്കുണ്ട് : പൊതുവിദ്യാഭ്യാസ വകുപ്പും , ഡയറ്റ് കാസറഗോഡും സംയുക്തമായി ബളാൽ ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ പ്രത്യേക പഠന പരിപോഷണ പദ്ധതിയുടെ ഭാഗമായി സെമിനാറും മികവ് പ്രദർശനവും സ്കൂൾ ഹാളിൽ നടത്തി.

ബളാൽ പഞ്ചായത്ത് അംഗം ശ്രീധരൻ സി.വിയുടെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡൻ്റ് ലത. എ പരിപാടി ഉദ്ഘാടനം ചെയ്തു. കാസറഗോഡ് ഡയറ്റ് ലക്ചറർ ഗിരിഷ് ബാബു മുഖ്യാതിഥിയായിരുന്നു.  പി.ടി.എ പ്രസിഡൻ്റ് സുരേഷ് മുണ്ടമാണി, 

എം.പി.ടി പ്രസിഡൻ്റ് ആതിര മാധവൻ, പി.ടി.എ വൈസ് പ്രസിഡൻ്റ് രവീന്ദ്രൻ കെ, പ്രമോട്ടർ രാജേഷ്, മുൻകാല പി ടി എ ഭാരവാഹികളായിരുന്ന അമ്പൂഞ്ഞിനായർ, കുഞ്ഞമ്പു നായർ എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.

എക്സ്പേർട്ട് ക്ലാസ് നയിച്ചത് വിദ്യാഭ്യാസ വിദഗ്ദ്ധൻ ടി പവിത്രൻ മാഷായിരുന്നു. കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള ഫുഡ് ബോളിലൂടെ പോലീസ് ഓഫിസറായതും, പോലീസ് ഡ്യൂട്ടിക്കിടയിലെ അനുഭവങ്ങളും, ശേഷം അധ്യാപക ജീവിതവും, ആ ജീവിതത്തിനൊടുവിൽ ഒരു സ്കൂളിൻ്റെ മേധാവിയുമായി മാറി. ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്ത് ജീവിതവിജയം നേടിയ അനുഭവം പറഞ്ഞപ്പോൾ, വിദ്യാർത്ഥികൾക്ക് നല്ലൊരു മോട്ടിവേഷൻ ക്ലാസുമായി.

പദ്ധതി കോഡിനേറ്റർ മോഹനൻ ബാനം സെമിനാർ അവതരിപ്പിച്ചു. അരിങ്കല്ല് ബിനു, ആതിര മാധവൻ, സുസ്മി' എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഡിജിറ്റൽ സെമിനാർ ടീച്ചർമാരായ ജയശ്രീ, ദിൽന എന്നിവർ നേതൃത്വം നൽകി.

65 രക്ഷിതാക്കൾ പങ്കെടുത്തു വൻവിജയമാക്കിയ പരിപാടിക്കൊടുവിൽ തങ്ങളുടെ മക്കളുണ്ടാക്കിയ ഉൽപന്നങ്ങളായ LED ബൾബും, ഡിറ്റർജൻ് ഉൽപന്നങ്ങളും വാങ്ങി മികവ് പ്രദർശനം,വിപണന മേളയുമാക്കി.

സ്കൂൾ ഹെഡ്മിസ്ട്രസ് രജിത കെ വി സ്വാഗതവും, സിനിയർ അസിസ്റ്റൻ്റ് സോന തോമസ് നന്ദിയും പറഞ്ഞു. 

No comments