അഡൂരിൽ സ്വർണ്ണ മോതിര'മിട്ട പാമ്പിനെ കണ്ടെത്തി ; കുട്ടികളാണ് മേശവലുപ്പിനകത്ത് പാമ്പിനെ കണ്ടത്lat
കാസർകോട്: കനത്ത ചൂടു മൂലം നാടെങ്ങും പാമ്പുകളിറങ്ങുന്ന സംഭവം പതിവായതിനിടയിൽ ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ അഡൂരിൽ സ്വർണ്ണ മോതിര'മിട്ട പാമ്പിനെ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ ഒമ്പതര മണിയോടെ അഡൂർ, പതിക്കാലിലെ രവിയുടെ വീട്ടിലെ മരത്തിൽ നിർമ്മിച്ച മേശവലുപ്പിലാണ് അപൂർവ്വമായ പാമ്പിനെ കണ്ടെത്തിയത്. കുട്ടികളാണ് മേശവലുപ്പിനകത്ത് പാമ്പിനെ ആദ്യം കണ്ടത്. വിവരം വീട്ടിലെ മുതിർന്നവരോട് പറഞ്ഞു. വീട്ടുകാർ ഫോറസ്റ്റർ കൃഷ്ണനെ വിവരമറിയിച്ചു. അദ്ദേഹം സ്ഥലത്തെത്തി പാമ്പിന്റെ സാന്നിധ്യം ഉറപ്പിച്ച ശേഷം റെവർമാരായ പാണ്ടിയിലെ അനിൽ, ഏവത്തൂരിലെ മഹേഷ് എന്നിവരെ വിവരമറിയിച്ചു. ഇരുവരും സ്ഥലത്തെത്തി മേശവലുപ്പു തുറന്ന് നോക്കിയപ്പോൾ പാമ്പിനെ കണ്ടു. വിശദമായ പരിശോധനയിൽ ചേരയാണെന്നും ശരീരത്തിൽ വലിയ സ്വർണ്ണമോതിരം കുടുങ്ങിക്കിടക്കുന്നതായും കണ്ടു. മോതിരം കുടുങ്ങിയതിനാൽ പാമ്പ് അവശനിലയിലായിരുന്നു. തുടർന്ന് പാമ്പിനെ മേശവലുപ്പിൽ നിന്നു പുറത്തെടുത്ത് മോതിരം മുറിച്ചുമാറ്റുകയായിരുന്നു. തുടർന്ന് ചേരയെ കാട്ടിനകത്തേക്ക് വിട്ടയച്ചു. ആദ്യമായാണ് ഇത്തരമൊരു അനുഭവം ഉണ്ടായതെന്നു ഫോറസ്റ്റർ കൃഷ്ണൻ പറഞ്ഞു.
No comments