Breaking News

ലൈംഗികമായി ചൂഷണം ചെയ്തത് 180 പെൺകുട്ടികളെ, പോക്സോ കേസിൽ അറസ്റ്റിൽ, യുവനേതാവിന്റെ അനധികൃത നിർമ്മാണം പൊളിച്ച് നഗരസഭ


അമരാവതി: മഹാരാഷ്ട്രയിലെ അമരാവതിയിൽ പ്രായപൂർത്തിയാകാത്ത 180ലേറെ പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത 19കാരന്റെ വീടിന്റെ ഭാഗം ബുൾഡോസർ ഉപയോഗിച്ച് ഇടിച്ച് നിരത്തി. പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന 380ലേറെ വീഡിയോകളും അശ്ലീല ചിത്രങ്ങളുമാണ് 19കാരൻ പ്രചരിപ്പിച്ചത്. മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിലെ പരാത്വാഡ സ്വദേശിയായ 19കാരൻ അയാൻ അഹമ്മദ് തൻവീർ അഹമ്മദ് ആണ് അറസ്റ്റിലായത്. ഏപ്രിൽ 11ന് അറസ്റ്റിലായ 19കാരനെ ഏപ്രിൽ 14നാണ് കോടതിയിൽ ഹാജരാക്കിയത്. ഇയാളുടെ ഒരുനില വീടിലെ അനധികൃത നിർമ്മാണമാണ് അധികൃതർ പൊളിച്ച് നീക്കിയത്. വീടിന് പുറത്ത് നിർമ്മിച്ച സ്റ്റെയർകേസ് ജെസിബി ഉപയോഗിച്ചാണ് പൊളിച്ച് നീക്കിയത്. അചൽപൂർ മുൻസിപ്പൽ കൌൺസിലാണ് അനധികൃത നിർമ്മാണം പൊളിച്ച് നീക്കുന്നതിന് നേതൃത്വം നൽകിയത്. ബിജെപി എംഎൽഎ പ്രവീൺ തായാഡേ അടക്കമുള്ളവർ നടപടിക്ക് സാക്ഷികളായി.

No comments