ലയൺസ് റീജിയണൽ 13 റീജിയൺ മീറ്റിംഗ് സംഘടിപ്പിച്ചു
ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് 318 E റീജിയൺ 13 റീജിയണൽ മീറ്റിംഗ് സംഘടിപ്പിച്ചു. റീജിയൺ ചെയർമാൻ എൻ ജെ ജോസഫിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഹൈറേജ് ഡിസ്ട്രിക്ട് സെക്രട്ടറി ബെന്നി ജോൺ ഉത്ഘാടനം ചെയ്തു. സോൺ ചെയർമാൻമാരായ ജിമ്മി തോമസ്, മജ്ഞു മധു എന്നിവർ സോണുകളുടെ പ്രവൃത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ക്ലബ്ബ് പ്രവൃത്തനങ്ങൾക്ക് മികച്ച നേതൃത്വം നൽകുന്ന സോൺ ചെയർമാൻമാരായ ജിമ്മി തോമസിനെയും മഞ്ജു മധുവിനെയും റീജിയൺ ചെയർമാൻ എൻ. ജെ ജോസഫ് ആദരിച്ചു. വിവിധ മേഖലകളിൽ മികച്ച പ്രവൃത്തനങ്ങൾ നടപ്പിലാക്കിയ ക്ലബ്ബുകളെയും ഭാരവാഹികളെയും റീജിയൺ അവാർ ഡുകൾ നൽകി അദ്ദേഹം ആദരിച്ചു. ലയൺസ് ക്ലബ്ബ് സന്നദ്ധ സേവന നിധിയിലേക്ക് സംഭാവന നൽകിയ ക്ലബ്ബ് മെമ്പർമാരെ റീജിയൺ ചെയർമാൻ പൊന്നാട അണിയിച്ച് ആദരിച്ചു. ക്ലബ്ബ് പ്രസിഡൻ്റുമാരായ ബിനോയി വി വി, വസന്തരാജ്, ബിന്നി മാത്യു, ബോബൻ ജോസഫ്, മാത്യു ജോസഫ്, ബിജു മോൻ കെ.കെ., ജോയിസ് ഇ.ജെ., രഞ്ജു ജോസഫ് എൻ, എ കെ ഹസ്സൻ, ജീവ് ജെയിംസ്, സെബാസ്റ്റ്യൻ മാത്യു, എൻ ഡി വിൽസെൻ്റ് എന്നിവർ സംസാരിച്ചു.
No comments