മഞ്ചേശ്വരത്ത് 18കാരനെ തിരമാലയില്‍പ്പെട്ട് കാണാതായി
മാതാപിതാക്കള്‍ക്കൊപ്പം കടല്‍ക്കാറ്റ് കൊള്ളുന്നതിനിടെ 18 വയസ്സുകാരനെ തിരമാലയില്‍പ്പെട്ട് കാണാതായി. മഞ്ചേശ്വരം ചൗക്കിയിലെ മുഹമ്മദ് സൈനുല്‍ ആബിദിനെ (18) യാണ് കാണാതായത്. ബുധനാഴ്ച വൈകിട്ട് പിതാവ് ഉമറുല്‍ ഫാറൂഖ്, മാതാവ് റസീന എന്നിവര്‍ക്കൊപ്പം മഞ്ചേശ്വരം കുണ്ടുകൊളക്കെ കടല്‍ത്തീരത്ത് വിശ്രമിക്കുന്നതിനിടയിലാണ് തിരമാലയില്‍പ്പെട്ട് കാണാതായത്. മഞ്ചേശ്വരം പോലീസും നാട്ടുകാരും തിരച്ചില്‍ തുടരുകയാണ്.
No comments