Breaking News

മടിയൻ കൂലോം നവീകരണ പുന:പ്രതിഷ്ഠ ബ്രഹ്മകലശ മഹോത്സവം സമാപിച്ചു


ഏപ്രിൽ 17 മുതൽ 23 വരെ നടന്നുവന്ന മടിയൻ കൂലോം ക്ഷേത്രപാലക ക്ഷേത്ര നവീകരണ പുനപ്രതിഷ്ഠ ബ്രഹ്മ കലശ മഹോത്സവത്തിനു ഭക്തി സാന്ദ്രമായ സമാപനമായി. മഹോത്സവത്തിന്റെ ഭാഗമായി രാവിലെ 5 മണിക്ക് മഹാഗണപതി ഹോമവും തുടർന്ന് വിവിധ താന്ത്രിക കർമ്മങ്ങളും നടന്നു. വ്യാഴാഴ്ച രാവിലെ 7. 34 മുതൽ 9.39 വരെയുള്ള പുണർതം രണ്ടാം കാലിൽ ഇടവം രാശി മുഹൂർത്തത്തിൽ ദേവ പ്രതിഷ്ഠാ കർമ്മം നടന്നു.


No comments