ട്രെയിൻ കടന്നു പോകുന്നതിനിടയിൽ കാറ്റടിച്ചു വീണു ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചു വയസ്സുകാരി മരിച്ചു കുമ്പള പോലീസ് കേസ് എടുത്തു
കാസർകോട്: ട്രെയിൻ കടന്നു പോകുന്നതിനിടയിൽ കാറ്റടിച്ചു വീണു ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചു വയസ്സുകാരി മരിച്ചു. ചെങ്കള പഞ്ചായത്ത് നാലാംമൈൽ തൈവളപ്പിലെ താഹിർ നജാത്ത്-ആസിയ ദമ്പതികളുടെ മകൾ മറിയം നവാൽ (അഞ്ച്)ആണ് മരിച്ചത്. ഇന്ദിരാനഗറിലെ സ്വകാര്യ ആശുപ്രതിയിൽ ചികിത്സയിൽ കഴിയവെ വ്യാഴാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. ഏപ്രിൽ 18ന് വൈകുന്നേരം മൊഗ്രാൽ, നാങ്കിയിലാണ് അപകടമുണ്ടായത്. ഉമ്മൂമ്മ കാസർകോട് അഡുക്കത്ത് ബയലിലെ നഫീസക്കൊപ്പം ഒരു മരണവീട്ടിൽ പോയി വീട്ടിലേക്കു മടങ്ങുന്നതിനിടയിലാണ് അപകടമുണ്ടായത്. പരിക്കേറ്റ നഫീസയും ചികിത്സയിലാണ്. ഫാത്തിമത്ത് ഇഷാൻ സഹോദരിയാണ്. കുമ്പള പൊലീസ് കേസെടുത്തു.
No comments