നാടിൻ്റെ പൊതുസ്പന്ദനമായിരുന്ന ഒരു തുണ്ട് ഭൂമി തിരിച്ചുപിടിക്കാൻ ഒടയംചാൽ പാക്കം നാട് കൈകോർക്കുന്നു
ഒടയംചാൽ: ഒരു നാടിൻ്റെ സ്പനന്ദമാണ് അവിടുത്തെ ക്ലബ്ബും കളിസ്ഥലവുമെല്ലാം അതൊരു പൊതുഇടം എന്ന നിലയിലാണ് ഉപയോഗപ്പെടുത്തുന്നത്. ഒരു നാടിൻ്റെ കളിസ്ഥലം എത്രത്തോളം പ്രധാനപ്പെട്ടതാണെന്നും അത് നഷ്‌ടപ്പെട്ടാൽ ഒരു നാടിനെ ഏതൊക്കെ രീതിയിൽ ബാധിക്കുമെന്നും അത് തിരിച്ച് പിടിക്കാനുള്ള ശ്രമങ്ങളുടേയും കഥയാണ് 2017 ൽ പുറത്തിറങ്ങിയ 'രക്ഷാധികാരി ബൈജു' എന്ന സിനിമ പറയുന്നത്. ഏതാണ്ട് സമാനമായ സംഭവമാണ് ഒടയംചാൽ പാക്കത്തും സംഭവിച്ചിരിക്കുന്നത്.
വർഷങ്ങളായി ഒടയംചാൽ പാക്കം നാട്ടുകാരുടെ പൊതു സ്പന്ദനമായി ഉപയോഗിച്ചു പോന്നിരുന്ന സ്ഥലം നഷ്‌ടപ്പെട്ട് പോകാതിരിക്കാനും അത് തിരിച്ച് പിടിക്കാനും ഒരു നാട് ഒന്നാകെ കൈ കോർക്കുകയാണ്. പാക്കം പ്രദേശത്തെ ക്ലബ്ബിന്റെ പരിപാടികൾക്കും കുട്ടികൾക്ക് കളിക്കാനും
അതിനോട് ചേർന്നുള്ള ഓർമ്മകളുറങ്ങുന്ന പൊറോന്തിക്കാവിന്റെ തെയ്യങ്ങൾക്ക് ആടാനും
ഉത്സവത്തിന് ഭക്ഷണം നൽകാനും പൊതുവായി ഉപയോഗിച്ചിരുന്ന തരിശായി കിടന്ന ഇടമാണ് സ്ഥലമുടമ വില്പനക്ക് വച്ചിരിക്കുന്നത് ഭൂമി മറ്റൊരാളിലേക്ക് എത്തിപ്പെട്ടാൽ പിന്നീട് കാവും ക്ലബ്ബും തീർത്തും സ്ഥലപരിമിതിയിൽ ഞെരുങ്ങേണ്ടി വരുന്ന അവസ്ഥയിലേക്ക് എത്തിപ്പെടും. അത് ഒഴിവാക്കാനായാണ്
ഒരുപാട് പേരുടെ ഓർമ്മകളും വികാരങ്ങളും നിറഞ്ഞ തെയ്യക്കാവിനും ക്ലബ്ബിനും മുന്നോട്ടുള്ള പ്രവർത്തങ്ങൾക്ക് ഈ സ്ഥലം അനിവാര്യമാണ് എന്ന തിരിച്ചറിലാണ് എല്ലാവരുടെയും സഹകരണത്തോടെ കുറച്ച് സ്ഥലമെങ്കിലും ക്ലബ്ബിനും കാവിനുമായി വാങ്ങണമെന്ന് ഒറ്റക്കെട്ടായി തീരുമാനമെടുക്കുന്നത് സ്ഥലം വാങ്ങാനുള്ള ഫണ്ട് സമാഹരണത്തിനായി ലക്കിഡിപ്പ് കൂപ്പണുമായാണ് ഇവർ ജനങ്ങളുടെ മുന്നിലേക്ക് ഇറങ്ങുന്നത്.
ആദ്യ കൂപ്പണ്‍ കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജയചന്ദ്രന്‍ ടി.വി ഏഴാം വാര്‍ഡ് മെമ്പര്‍ പി. ഗോപാലകൃഷ്ണന് നല്‍കിക്കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു
ഏതൊരു നാടിന്റെയും പൊതു വികാരമാണ് അവിടുത്തെ കളിസ്ഥലവും തെയ്യക്കാവുമെല്ലാം. ഇതിനെ തിരിച്ചു പിടിക്കാനുള്ള പാക്കം നാടിൻ്റെ ശ്രമങ്ങൾക്കൊപ്പം നമുക്കും ചേർന്ന് നിൽക്കാം.
No comments