Breaking News

പാലക്കുന്ന് ചിറമ്മൽ തല്ലാണി തറവാട്ടിൽ വയനാട്ടുകുലവൻ തെയ്യംകെട്ട് സമാപിച്ചു


പാലക്കുന്ന് ചിറമ്മൽ തല്ലാണി തറവാട്ടിൽ വയനാട്ടുകുലവൻ തെയ്യംകെട്ട് സമാപിച്ചു. മൂന്നു ദിവസവും മറക്കള കാഴ്ചകൾ കണ്ടാസ്വദിക്കാൻ ആയിരങ്ങൾ തടിച്ചുകൂടി. ഞായറാഴ്ച രാവിലെ കാർന്നോൻ, കോരച്ചൻ, കണ്ടനാർകേളൻ തെയ്യങ്ങൾ അരങ്ങിലെത്തിയിരുന്നു. വൈകുന്നേരം മറക്കളത്തിലെത്തി കർണവർ കടപ്പുറം കുട്ട്യനിൽനിന്ന് ഏറ്റുവാങ്ങിയ മുളചൂട്ട് കയ്യിലേന്തി വയനാട്ട്കുലവൻ നൃത്തമാടിയശേഷം ചൂട്ട് കാർണവർക്ക് കൈമാറി. പിന്നീടത് തറവാട്ടിലെ കൊട്ടിലകത്തെ കാലുംപലകയിൽ ചേർത്തുവച്ചു. മതമൈത്രി സന്ദേശമുയർത്തി ബോനം കൊടുക്കലും നടന്നു. വിഷ്ണുമൂർത്തി തെയ്യത്തിന്റെ പുറപ്പാടും തെയ്യങ്ങളുടെ കൂടിപ്പിരിയലും പൂർത്തിയാക്കി അരങ്ങൊഴിഞ്ഞശേഷം ഉത്സവാരംഭം ദിവസം മറക്കളത്തിൽ കെട്ടിയ താൽക്കാലിക ശ്രീകോവിലായ മറപിളർന്നതോടെ പാലക്കുന്ന് കഴകത്തിലെ ഈ വർഷത്തെ അവസാന തെയ്യംകെട്ടിന് വിരാമമായി. വിളക്കിലരിയും കഴിഞ്ഞാണ് ഭക്തർ പിരിഞ്ഞുപോയിത്. കൈവീതും

No comments