Breaking News

നീലേശ്വരം മാർക്കറ്റ് ജങ്ഷനിൽ ആകാശപാത നിർമിക്കണമെന്നാവശ്യപ്പെട്ട് നീലേശ്വരം നഗരസഭ നേതൃത്വത്തിലുള്ള കർമസമിതി ആരംഭിച്ച രാപകൽ സമരം ശനി രാവിലെ സമാപിച്ചു


നീലേശ്വരം : ദേശീയപാതയിൽ നീലേശ്വരം മാർക്കറ്റ് ജങ്ഷനിൽ ആകാശപാത നിർമിക്കണമെന്നാവശ്യപ്പെട്ട് നീലേശ്വരം നഗരസഭ നേതൃത്വത്തിലുള്ള കർമസമിതി ആരംഭിച്ച രാപകൽ സമരം ശനി രാവിലെ സമാപിച്ചു. വിവിധ രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക സംഘടന പ്രതിനിധികൾ പങ്കെടുത്തു. നീലേശ്വരം പുഴമുതൽ പൊലീസ് സ്റ്റേഷൻ വരെ മേൽപ്പാലം പണിയുക, നീലേശ്വരം പഴയ പാലം പൊളിച്ച് പുതിയത് പണിയുക, നിർമാണം പൂർത്തിയാകുന്ന കച്ചേരിക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡിൽനിന്നും ദേശീയപാതയിലേക്ക് പ്രവേശിക്കാനും തിരിച്ചുവരാനുമുള്ള

സൗകര്യമൊരുക്കുക, കരുവാച്ചേരി വളവിൽ മേൽനടപ്പാലം പണിയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. സമരത്തിന്റെ തുടർച്ചയായി വിവിധ രാഷ്ട്രീയ, സാംസ്കാരിക സന്നദ്ധ സംഘടന ഭാരവാഹികളുടെ യോഗം 26ന് വൈകിട്ട് നാലിന് നഗരസഭാ ഹാളിലും, ജനകീയ കൺവൻഷൻ 28ന് വൈകിട്ട് 4.30ന് മാർക്കറ്റ് ജങ്ഷനിലും നടക്കും. 29 മുതൽ അനിശ്ചിതകാല സത്യഗ്രഹം തുടങ്ങും.

No comments