Breaking News

ആലക്കോട് ടൗണിലെ വാടക ക്വാർട്ടേഴ്സിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി


ചെറുപുഴ : ആലക്കോട് ടൗണിലെ വാടക ക്വാർട്ടേഴ്സിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇരിട്ടി,കിളിയന്തറ കുന്നോത്ത് സ്വദേശി മരുതുംകുഴിയിൽ എം.ബിജു മാനുവൽ (46) ആണ് മരിച്ചത്. ആലക്കോട് ടൗണിലെ വിവ ടെക്സ്റ്റയിൽസിലെ ജീവനക്കാരനാണ്. മുൻപ് ചെറുപുഴയിൽ തുണികട നടത്തിയിരുന്നു .
ആലക്കോട് പഞ്ചായത്ത് ബസ്സ്റ്റാന്റ് റോഡിൽ കെ.എസ്.എഫ്.ഇക്ക് സമീപത്തെ സ്വകാര്യ വാടക ക്വാർട്ടേഴ്സിൽ വ്യാഴാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കൂത്തുപറമ്പ് സ്വദേശി ബിജുവിന്റേതാണ് വിവ ടെക്സ്റ്റയിൽസ്. ബിജുവും സെയിൽസ് മാനായ ബിജു മാനുവലുമാണ് ക്വാർട്ടേഴ്സിൽ താമസം.കഴിഞ്ഞ ദിവസം നാട്ടിൽ പോയിരുന്ന ബിജു മാനുവൽ രണ്ട് ദിവസം മുമ്പാണ് തിരിച്ചെത്തിയിരുന്നത്. ഇതിനിടെ ഉടമയായ ബിജു ഇന്നലെ നാട്ടിലേക്ക് പോയിരുന്നു. ഇന്ന് രാവിലെ ഒമ്പത് മണിയായിട്ടും കട തുറക്കാത്തതിനെ തുടർന്ന് നാട്ടുകാർ ക്വാർട്ടേഴ്സിലെത്തി നോക്കിയപ്പോഴാണ് രണ്ടാം നിലയിലെ മുറിയിലെ ബാത്ത്റൂമിൽ മൃതദേഹം കണ്ടെത്തിയത്. ക്വാർട്ടേഴ്സിന്റെ വാതിൽ ചാരിയ നിലയിലായിരുന്നു. കുഴഞ്ഞ് വീണ് മരിച്ചുവെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡി. കോളേജിലേക്ക് മാറ്റി.ഭാര്യ: ശ്രുതി. രണ്ട് മക്കളുണ്ട്.

No comments