മണൽ കടത്തുന്ന വിവരം പൊലീസിനെ അറിയിച്ച വിരോധത്തിൽ യുവാവിനെ തലക്കടിച്ചുകൊല്ലാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ
കാസർകോട്: മണൽ കടത്തുന്ന വിവരം പൊലീസിനെ അറിയിച്ച വിരോധത്തിൽ യുവാവിനെ തലക്കടിച്ചുകൊല്ലാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. ബോർക്കളയിലെ ആരിഫി(38)നെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റു ചെയ്തത്. ഇയാളെ കോടതി രണ്ടാഴ്ച്ചത്തേയ്ക്ക് റിമാന്റു ചെയ്തു. മജീർപ്പള്ള, കൊട്ലമൊഗർ, ബോർക്കളയിലെ ഹരിപ്രകാശ് ഡിസൂസ(37) യെ വധിക്കാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ഞായറാഴ്ച വൈകുന്നേരം അഞ്ചേ മുക്കാൽ മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ബോർക്കളയിലെ റോണി ഡിസൂസ എന്നയാളുടെ കടയുടെ മുന്നിൽ നിൽക്കുകയായിരുന്നു ഹരിപ്രകാശ് ഡിസൂസ. ഈ സമയത്ത് സ്ഥലത്തെത്തിയ ആരിഫ് ഷർട്ടിന്റെ കോളറിൽ പിടിക്കുകയും മുഖത്തടിച്ച ശേഷം മരവടി കൊണ്ട് തലക്കടിച്ചു കൊല്ലാൻ ശ്രമിച്ചുവെന്നാണ് കേസ്. അനധികൃതമായി മണൽ കടത്തുന്ന വിവരം പൊലീസിനെ അറിയിച്ചുവെന്ന വിരോധത്തിലാണ് അക്രമം നടത്തിയതെന്നു പൊലീസ് പറഞ്ഞു.
No comments