5 മാസത്തെ ഒളിവ് ജീവിതം, മരട് ഭാഗത്ത് നിന്ന് ദമ്പതിമാർ പിടിയിൽ; രശ്മിയും ബിജുവും ലക്ഷങ്ങൾ തട്ടിയത് ഓസ്ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്ത്
കൊല്ലം: ഓസ്‌ട്രേലിയയിൽ ജോലിയും സിറ്റിസൺഷിപ്പും വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതികളായ ദമ്പതികൾ അഞ്ചുമാസത്തെ ഒളിവ് ജീവിതത്തിന് ശേഷം പിടിയിൽ. ചെട്ടികുളങ്ങര കണ്ണമംഗലം സ്വദേശികളായ ബിജു ബാലൻ (52), ഭാര്യ രശ്മി (44) എന്നിവരാണ് പൂയപ്പള്ളി പൊലീസിന്റെ പിടിയിലായത്. എറണാകുളം ജില്ലയിലെ മരട് ഭാഗത്ത് നിന്നുമാണ് പൊലീസ് സംഘം ദമ്പതികളെ പിടികൂടിയത്. 2025 ഒക്ടോബറിലാണ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് ഇരുവരും ഒളിവിൽ പോവുകയായിരുന്നു. പ്രതികൾക്കെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.
No comments