മേലാഞ്ചേരി ആക്ഷൻ വോളി ക്ലബ് കെട്ടിടോദ്ഘാടനവും വോളി നൈറ്റും രാജ്മോഹൻ ഉണ്ണിത്താൻ എം പി നിർവ്വഹിച്ചു
മേലാഞ്ചേരി ആക്ഷൻ വോളി ക്ലബ് കെട്ടിടോദ്ദ്ഘാടനവും വോളി നൈറ്റും രാജ്മോഹൻ ഉണ്ണിത്താൻ എം പി നിർവ്വഹിച്ചു.കലാ-കായിക പരിപാടിയോടെ മേലാഞ്ചേരിയിൽ നിർമ്മിച്ച കെട്ടിടോദ്ഘാടന ചടങ്ങിൽ കാട്ടിപ്പൊയിൽ എ.യു.പി. സ്കൂളിലെ പ്രീപ്രൈമറി കുട്ടികൾ ളും , പ്രാണ ഡാൻസ് അക്കാദമി കാട്ടിപ്പൊയിൽ ടീമും അവതരിപ്പിച്ച കൈകൊട്ടി കളിയോടെയാണ് പരിപാടിക്ക് തുടക്കമായത്. ക്ലബ് പ്രസിഡണ്ട് ഗിരീഷ് വരഞ്ഞൂർ പതാക യുർത്തി . ഉപഹാര സമർപ്പണം കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡൻ്റ് എം രാജൻ നിർവ്വഹിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിന് മാതൃകയായ അക്യപ്ച്ചർ വിദ്ദഗ്ദൻ ഡേ :സജീവ് മറ്റം, ആധാരം എഴുത്ത് ക്കാരൻ ടി വി രതീഷ് എന്നിവരെ ആദരിച്ചു. ക്ലബ് സെക്രട്ടറി അജയൻ സിയുടെ സ്വാഗതഭാഷണത്തോടെ ആരംഭിച്ച ഉദ്ഘാടന ചടങ്ങ് സഘാടക സമിതി ചെയർമാൻ ബാലഗോപാലൻ പി അദ്ധ്യക്ഷത വഹിച്ചു. കിനാനൂർ കരിന്തളം പഞ്ചായത്ത് മെമ്പർമാരായ കെ. ബേബി സുമതി, നൗഷാദ് കാളിയാനം, വോളിബോൾ അസോസിയേഷൻ ജില്ലാ സെക്രട്ടറി വി വി വിജയമോഹനൻ, ക്ലബ് രക്ഷാധികാരികളായ ഇ വേണുഗോപാലൻ, രാജീവൻ സി എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന ആവേശകരമായ വോളി നൈറ്റിൽ യങ്ങ് മെൻസ് കാലിച്ചാനടുക്കം ഒന്നാംസ്ഥനവും, പ്രിയദർശിനി വേളൂർ രണ്ടാം സ്ഥാനവും നേടി വിജയികൾക്കുള്ള സമ്മാനദ്ദാനം കിനാനൂർ കരിന്തളം പഞ്ചായത്ത് മെമ്പർ പി പ്രകാശൻ നിർവ്വഹിച്ചു.
No comments