Breaking News

ഓട്ടോറിക്ഷ ഡ്രൈവർ തീവണ്ടിക്ക് മുമ്പിൽ ചാടി ജീവനൊടുക്കി


തൃക്കരിപ്പൂർ: ഓട്ടോറിക്ഷ ഡ്രൈവർ തീവണ്ടിക്ക് മുമ്പിൽ ചാടി ആത്മഹത്യ ചെയ്തു. തൃക്കരിപ്പൂരിലെ ഡ്രൈവർ കക്കുന്നത്ത് കുഞ്ഞിക്കണ്ണന്റെ മകൻ ടി.വി. രതീഷാണ് (42) ജീവനൊടുക്കിയത്. ഇന്ന് രാവിലെ 7.30 ന് തൃക്കരിപ്പൂർ കാരോളത്താണ് സംഭവം.
രാവിലെ വന്ദേ ഭാരതിന് മുമ്പ് പോയ ട്രെയിൻ തട്ടിയതായാണ് സംശയം. മൃതദേഹം പാളത്തിൽ കിടക്കുന്ന വിവരം അറിഞ്ഞ് എറണാകുളം ഭാഗത്തേക്ക് പുറപ്പെട്ട വന്ദേ ഭാരത് ചെറുവത്തൂരിൽ കുറച്ചു സമയം നിർത്തിയിട്ടു. ചന്തേര പോലീസ് മൃതദേഹം ഇൻക്വസ്റ്റ് ചെയ്ത് പോസ്റ്റുമോർട്ടത്തിനയച്ചു. മാതാവ് ദേവകി.

No comments