Breaking News

കാഞ്ഞങ്ങാട് 13 വയസുകാരന് സൂര്യാഘാതമേറ്റു


അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിനടുത്ത് താമസിക്കുന്ന അബ്ദുള്‍ റഹ്മാന്‍ പാണത്തൂരിന്റെ മകന്‍ മുഹമ്മദ് ജുബൈറിനാണ് സ്‌കൂള്‍ ഗ്രൗണ്ടില്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ സൂര്യാഘാതമേറ്റത്. സാരമായി പൊള്ളലേറ്റ വിദ്യാര്‍ത്ഥിയെ അജാനൂര്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ത്ഥിക്ക് സൂര്യാഘാതം ഏറ്റതാണെന്ന് പരിശോധിച്ച ഡോക്ടര്‍ സ്ഥിരീകരിച്ചു. ഇഖ്ബാല്‍ സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ജുബൈര്‍.



No comments