ഹൃദയാഘാതത്തെ തുടർന്ന് അധ്യാപിക മരിച്ചു ആവിക്കരയിലെ ബല്ലാകടപ്പുറം എ.എൽ.പി അധ്യാപിക ജ്യോതി(50)യാണ് മരിച്ചത്
കാഞ്ഞങ്ങാട് : ഹൃദയാഘാതത്തെ തുടർന്ന് അധ്യാപിക മരിച്ചു. ആവിക്കരയിലെ ബല്ലാകടപ്പുറം എ.എൽ.പി അധ്യാപിക ജ്യോതി50യാണ് മരിച്ചത്. കിഴക്കുകര കുശവൻകുന്ന് സ്വദേശിനിയാണ്. കാഞ്ഞങ്ങാട്ടെ പൂർണിമ മെഡിക്കൽ ഷോപ്പ് ഉടമ വി.എം പ്രകാശൻറെ ഭാര്യയാണ്. മക്കൾ : അഞ്ജു, ആകാശ് . കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയമായി എറണാകുളം ആശുപത്രിയിൽ ചികിൽസയിലായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ആശുപത്രിയിൽ വച്ച് ഹൃദയാഘാതമുണ്ടായി വെൻറിലേറ്ററിലായിരുന്നു. രാത്രിയോടെ മരിച്ചു. മൃതദേഹം രാവിലെയോടെ നാട്ടിലെത്തിക്കുമെന്ന് കരുതുന്നു.
No comments