ബളാൽ ഗ്രാമപഞ്ചായത്ത് ജനകീയ മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ പഞ്ചായത്ത് തല ഉത്ഘാടനം വെള്ളരിക്കുണ്ടിൽ നടന്നു
ബളാൽ ഗ്രാമപഞ്ചായത്ത് ജനകീയ മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ പഞ്ചായത്ത് തല ഉത്ഘാടനം വെള്ളരിക്കുണ്ടിൽ ആരംഭിച്ചു.
രാവിലെ ആരംഭിച്ച പരിപാടി ബളാൽ പഞ്ചായത്ത് പ്രസിഡന്റ് ലത എ ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രാജു കട്ടക്കയം ആദ്യക്ഷനായി.
ശുചീകര പ്രവർത്തനങ്ങൾ പഞ്ചായത്തിലെ വിവിധ തെരുവുകൾ ടൗണുകൾ, പൊതുവിടങ്ങൾ എന്നിവടങ്ങളിൽ നടക്കും.
വെള്ളരിക്കുണ്ടിൽ നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് ജനപ്രതിനിധികൾ, രാഷ്ട്രീയ സാമൂഹിക സംഘടനകൾ, ആരോഗ്യപ്രവർത്തകർ, ആശവർക്കർമാർ, കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ്മസേന, അംഗൻവാടി പ്രവർത്തകർ, എൻ എസ് എസ്, എസ് പി സി, വ്യാപാരികൾ, ഡ്രൈവർമാർ എന്നിവർ നേതൃത്വം നൽകി
No comments