വീടിൻ്റെ രണ്ടാം നിലയിൽ നിന്നും വീണ് മുൻ പ്രവാസി മരണപ്പെട്ടു അപകടം മരത്തിൻ്റെ കൊമ്പ് മുറിക്കുന്നതിനിടയിൽ
കാഞ്ഞങ്ങാട്: വീടിന്റെ ടെറസിൽ നിന്നും മാവിൻ കൊമ്പ് മുറിക്കുമ്പോൾ താഴെ വീണു ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരണപ്പെട്ടു. അതിഞ്ഞാൽ തെക്കേ പുറത്തെ കമ്മാടത്ത് ഹൗസിൽ മുഹമ്മദ് കുഞ്ഞിയുടെ മകൻ കെ പി അബ്ദുൽ ഹക്കീം (57) ആണ് മരണപ്പെട്ടത്.മാർച്ച് 24ന് രാവിലെ പത്തരയോടെയാണ് വീടിന്റെ ടെറസിന്റെ മുകളിൽ നിന്നും മാവിൻ കൊമ്പു മുറിക്കുമ്പോൾ അബ്ദുൾ ഹക്കിം ടെറസിൽ നിന്ന് താഴേക്ക് വീണത് മംഗലാപുരം കെഎംസി ആശുപത്രിയിൽ ചികിത്സയിലായിരുന്ന അബ്ദുൽ ഹക്കീം ഇന്ന് പുലർച്ചെ 12.45 ഓടെയാണ് മരിച്ചത്. ഭാര്യ: ഷംനത്ത്.മക്കൾ: ഹാഷിർ , ഹാമിഷ്, ഹാത്തിം, മുഹമ്മദ്. സഹോദരങ്ങൾ: മൊയ്തീൻ കുഞ്ഞി, കുഞ്ഞഹമ്മദ് സലാം, ഡോ.അബ്ദുൽ റഹ്മാൻ പരേതനായ ഹംസ.
No comments