Breaking News

തെങ്ങിൽ നിന്ന് വീണ് 13 വർഷമായി കിടപ്പിലായ ബളാൽ പടയംകല്ലിൽ യുവാവ് വിഷം കഴിച്ച് മരിച്ചു


വെള്ളരിക്കുണ്ട്  : ബളാൽ  പടയംകല്ലിൽ തെങ്ങിൽ നിന്ന് വീണ് പരിക്കേറ്റ് 13 വർഷമായി കിടപ്പിലായിരുന്ന യുവാവ് എലിവിഷം കഴിച്ച് മരിച്ചു. പടയംകല്ല് പാച്ചംപള്ള ഉന്നതിയിലെ പാറക്കാട്ട് വീട്ടിൽ ബൈജു കെ (38) ആണ് അന്തരിച്ചത്.

13 വർഷം മുമ്പ് തെങ്ങിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്ന് ബൈജു പൂർണ്ണമായും കിടപ്പിലായിരുന്നു. ദീർഘകാലമായി തുടരുന്ന ഈ ശാരീരികാവസ്ഥയിലുള്ള മാനസിക വിഷമത്തെത്തുടർന്ന്  ഇദ്ദേഹം വീട്ടിൽ വെച്ച് എലിവിഷം കഴിക്കുകയായിരുന്നുവെന്ന് സംശയിക്കുന്നു. ഉടൻ തന്നെ ഇദ്ദേഹത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഏപ്രിൽ 24 വെള്ളിയാഴ്ച രാവിലെ 9 മണിയോടെ മരണം സംഭവിച്ചു.മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. 


No comments