'വൈവിധ്യ വേനൽ മധുരം': അവധിക്കാല ക്യാമ്പിന് ചുള്ളിയിൽ തുടക്കമായി
മാലോം : സമഗ്ര ശിക്ഷ കേരളം കാസർഗോഡ് ,ബി ആർ സി ചിറ്റാരിക്കാൽ കാസർഗോഡ് ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് വൈവിധ്യ.
വൈവിധ്യ പദ്ധതിയുടെ ഭാഗമായി ബി.ആർ സി യിലെ പ്രാദേശിക പ്രതിഭാ കേന്ദ്രങ്ങളിൽ അവധിക്കാല ക്യാമ്പ് വേനൽ മധുരം പരിപാടിക്ക് തുടക്കമായി. ഒന്നാം ദിനം കളി മേളം, രണ്ടാം ദിനം പാട്ടും വരയും മൂന്നാം ദിനത്തിൽ കരവിരുത് എന്നിങ്ങനെയായിരിക്കും പരിപാടികൾ സംഘടിപ്പിക്കുക.
ഒന്നാംഘട്ടം 2026 ഏപ്രിൽ 7, 8, 10 തീയതികളിൽ ചുള്ളി പ്രാദേശിക പ്രതിഭാ കേന്ദ്രത്തിലും രണ്ടാം ഘട്ടം 2026 ഏപ്രിൽ 20,21,22 പറമ്പ, നാട്ടക്കൽ പ്രാദേശികപ്രതിഭാ കേന്ദ്രങ്ങളിൽ നടക്കും.
വേനൽ മധുരം അവധിക്കാല ക്യാമ്പ് രക്ഷകർത്താവും സാമൂഹ്യ പ്രവർത്തകയുമായ ജാനു നാരായണൻ ഉദ്ഘാടനം ചെയ്തു. സി.ആർ.സി കോഡിനേറ്റർ സുജി. ഇ.ടി, പ്രിയങ്ക സി കെ , എ ഡ്യുക്കേഷണൽ വോളണ്ടിയർമാരായ ഗണേഷ് നാരായണൻ ,ശ്രീജ കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.LRC ചുള്ളിയിൽ ഒന്നാം ദിനത്തിൽ കളി മേളത്തിന് കായിക അധ്യാപകരായ ഡയാന ആന്റണി, ലീന ജേക്കബ്ബ്, പ്രസന്ന എം.വി തുടങ്ങിയവർ നേതൃത്വം നൽകി. സി ആർ സി കോഡിനേറ്റർമാരും സ്പെഷ്യലിസ്റ്റ് അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു.
No comments