കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ഊർജ്ജസ്വലനായ പ്രസിഡൻറ് പാണ്ട്യാട്ട് നാരായണന്റെ ഏഴാം ചരമവാർഷിക ദിനാചരണം ചോയ്യംകോട് രാജീവ് ഭവനിൽ വച്ച് ആചരിച്ചു
കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ഊർജ്ജസ്വലനായ പ്രസിഡൻറ് പാണ്ട്യാട്ട് നാരായണന്റെ ഏഴാം ചരമവാർഷിക ദിനാചരണം ചോയ്യംകോട് രാജീവ് ഭവനിൽ വച്ച് ആചരിച്ചു അനുസ്മരണ പരിപാടിയിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് മനോജ് തോമസ് അധ്യക്ഷത വഹിച്ചു.കാസർഗോഡ് എംപി ശ്രീരാജ് മോഹനൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു.പാണ്ടിയാട്ട് നാരായണന്റെ പത്നി ശ്രീമതി പത്മിനി സന്നിഹിതയായിരുന്നു മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡൻറ് ജയകുമാർ കെ വി സ്വാഗതവും മണ്ഡലം വൈസ് പ്രസിഡണ്ട് അജയൻ വേളൂർ നന്ദിയും പറഞ്ഞുബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മെമ്പർ അശോകൻ ആറളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ട്രഷറർ ജനാർദ്ദനൻ കക്കോൽ,ജയ നാരായണൻ വി പി മഹേന്ദ്രൻ കൂവാറ്റി ,കെ അമ്പാടി എന്നിവർ സംസാരിച്ചു
No comments