നാളെ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെടുപ്പിന് ജില്ല തയ്യാറായിക്കഴിഞ്ഞു; ജില്ല കളക്ടർ അർജുൻ പാണ്ഡ്യൻ
കാസർകോട് :നാളെ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെടുപ്പിന് ജില്ല
തയ്യാറായിക്കഴിഞ്ഞുവെന്നു ജില്ല കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. അഞ്ച് വരണാധികാരികൾ, ഉപ വരമാധികാരികൾ, 23 വിവിധ നോഡൽ ഓഫീസർമാർ തുടങ്ങിയവർ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമാണെന്ന് അദ്ദേഹം പറഞ്ഞു. ഏപ്രിൽ ഒൻപതിന് രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ് . രാവിലെ 5.30ന് മോക് പോൾ ആരംഭിക്കും. പോളിങ് ദിവസം ജില്ലയിലെ എല്ലാ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ആണ്. നിലവിൽ ആറ് വി.എഫ്.സികൾ പോസ്റ്റൽ വോട്ട് ചെയ്യാനുണ്ട്. തിരഞ്ഞെടുപ്പ് സാമഗ്രികൾ ഇന്നു രാവിലെ വിതരണം ആരംഭിക്കും.ജില്ലയിലെ മുഴുവൻ ആളുകളും വോട്ട് രേഖപ്പെടുത്തണമെന്നും കളക്ടർ പറഞ്ഞു.
പോളിംഗ് ബൂത്തുകളിൽ മൊബൈൽ അനുവദനീയമല്ലാത്തതിനാൽ എല്ലാ ബൂത്തുകളിലും മൊബൈൽ വെക്കാനുള്ള പൗച്ചുകൾ ക്രമീകരിക്കും ബൂത്തിനുള്ളിലും പുറത്തും ക്യാമറയോടു കൂടിയ വെബ്കാസ്റ്റിംഗ് സംവിധാനം ആണ് ഉണ്ടാവുക. സ്ത്രീകൾ മാത്രം പോളിങ് ഉദ്യോഗസ്ഥരായിട്ടുള്ള അഞ്ച് പിങ്ക് ബൂത്തുകളും ഒരു ഭിന്നശേഷി സൗഹൃദ ബൂത്തും ജില്ലയിൽ ഉണ്ട്. 20% റിസർവോടെ 5504 പോളിംഗ്
ഉാഥരെ വിന്യസിച്ചു. ഇതിൽ 60% സ്ത്രീകളാണ്.
Light
Dark
ഇല്ല .. സെക്ടറൽ ഓഫീസർമാരെ
<
No comments