Breaking News

തായന്നൂർ മലയാറ്റുകര കരിങ്കൽ ക്വാറി : ജനകീയ സമിതിയുടെ നിരാഹാരം മൂന്നാം ദിവസത്തിലേക്ക്...

തായന്നൂർ: ജനവാസ കേന്ദ്രമായ മലയാറ്റുകരയിൽ വൻകിട മാഫിയയുടെ നേതൃത്വത്തിലുള്ള കരിങ്കൽ ക്വാറിയുടെ പ്രവർത്തനം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന സത്യാഗ്രഹ സമരം മൂന്നാം ദിവസത്തേക്ക് നീളുന്നു.
രണ്ടാം ദിവസമായ ബുധനാഴ്ച സമരവളണ്ടിയർ ലീഡർ എം ഡി രാജനെ പഞ്ചായത്ത് മെമ്പറും ജനകീയ സമിതി രക്ഷാധികാരിയുമായ സജിത ശ്രീകുമാർ ഹാരമണിയിച്ചു.
     പി.കെ ജയദേവൻ നായർ, എ.വി മഞ്ജുഷ, അജിത് ചെറളം, വേണു എൻ.സി, കെ അനിത തുടങ്ങിയവർ സംസാരിച്ചു.
വോട്ടെടുപ്പ് ദിനമായ ഏപ്രിൽ 9ന് രമേശൻ മലയാറ്റുകര സത്യാഗ്രഹമനുഷ്ഠിക്കും.

No comments