Breaking News

കാസർഗോഡ് ചെങ്കളയിൽ വാഹനത്തിൽ നിന്നു കമ്പി ഇറക്കുന്നതിനിടയിൽ ദേഹത്തു വീണുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം


കാസർകോട്: എയ്സ് വാഹനത്തിൽ നിന്നു കമ്പി ഇറക്കുന്നതിനിടയിൽ ദേഹത്തു വീണുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം. കാസർകോട്, അണങ്കൂർ, കൊല്ലമ്പാടിയിൽ താമസക്കാരനായ അഷ്റഫ് (56) ആണ് മരിച്ചത്.
ബുധനാഴ്ച ഉച്ചയ്ക്ക് 11.45 മണിയോടെയാണ് സംഭവം.
ചെങ്കള, സന്തോഷ് നഗറിലെ നിർമ്മാണ
തന്റെ എയ്സ് വണ്ടിയിൽ കമ്പി ലോഡുമായി
സൈറ്റിലേയ്ക്ക്
എത്തിയതായിരുന്നു അഷ്റഫ്. കമ്പി ഇറക്കുന്നതിനായി വണ്ടിയുടെ സൈഡ് തുറക്കുന്നതിനിടയിൽ കമ്പിക്കെട്ട് ദേഹത്തേയ്ക്ക് വീഴുകയായിരുന്നുവെന്നു
പറയുന്നു.ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ.
ചെമ്മനാട്ടെ പരേതരായ മുഹമ്മദ് കുഞ്ഞി മറിയം ദമ്പതികളുടെ മകനാണ്. ഭാര്യ: മറിയം. മക്കൾ: മുബീന,
ഹാഷിം, ആദിൽ, ഫാത്തിമ സഹോദരങ്ങൾ: ഹംസ, മൊയ്തീൻ, അബ്ദുള്ള, സൈനബ, പരേതരായ ഫാത്തിമ, സഫീന.

No comments