കീഴൂരില്‍ ഗുണ്ടാ സംഘത്തിന്റെ അക്രമത്തില്‍ യുവാവിന് കുത്തേറ്റു
ചെമ്പരിക്ക കീഴൂരില്‍ ഗുണ്ടാ സംഘത്തിന്റെ അക്രമത്തില്‍ യുവാവിന് കുത്തേറ്റു. കീഴൂര്‍ സ്വദേശി മിഗ്ദാദിന് നേരെയാണ് അക്രമമുണ്ടായത്. വാഹനം തടഞ്ഞ് നിര്‍ത്തി ഒരു സംഘം അക്രമിക്കുകയായിരുന്നുവെന്ന് യുവാവ് പൊലീസിന് മൊഴി നല്‍കി. കഴിഞ്ഞ ദിവസം രാത്രി 11 മണിക്കായിരുന്നു സംഭവം. പരിക്കേറ്റ മിഗ്ദാദ് കാസര്‍ഗോഡ് സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്
No comments